കൊച്ചി: ദി കേരള സ്റ്റോറി സിനിമയില്‍ ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്ന് നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ സുരേഷ് കുമാര്‍. എന്തിനാണ് സിനിമയെ ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെയെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സിനിമയെ കണ്ടു. ദി കേരള സ്റ്റോറി നല്ലൊരു ചിത്രമാണ്. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയില്‍ പറയുന്നത്. ആരെയും മോശമായി ചിത്രീകരിച്ചിട്ടോ ഏതെങ്കിലും മതത്തെ കുറ്റം പറഞ്ഞിട്ടോ ഇല്ലെന്നും ജി സുരേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ദ കേരള സ്റ്റോറിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.