ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ വിജയകൃഷ്ണന്‍ (57) ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. അമ്പലപ്പുഴ ഉത്സവ എഴുന്നള്ളിപ്പുകള്‍ക്ക് തിടമ്പേറ്റിയിരുന്നത് വിജയകൃഷ്ണനാണ്.
2010ല്‍ തൃശൂര്‍ പൂരത്തിലും വിജയകൃഷ്ണന്‍ പങ്കെടുത്തിരുന്നു. 2011ല്‍ മദപ്പാട് കാലത്ത് വേണ്ടവിധം പരിചരിക്കാത്തത് മൂലം വിജയകൃഷ്ണന്റെ കാലുകളില്‍ വ്രണം വന്നത് വിവാദമായിരുന്നു. രണ്ട് ദിവസമായി തീറ്റയെടുക്കാത്തതിനാല്‍ ഡ്രിപ്പ് നല്‍കിയിരുന്നു. മൂന്ന് ആഴ്ച മുമ്പ് കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ എഴുന്നെളളത്തിന് കൊണ്ടുപോയി രണ്ട് ആഴ്ചമുമ്പ് തിരിച്ചെത്തിച്ചതെയുളളൂ.