മലപ്പുറം : നിലമ്പൂര്‍ പൂക്കോട്ടുപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗ്രൗണ്ടിലെ ഫുട്ബോള്‍ മല്‍സരത്തിനിടെ ഗാലറി തകര്‍ന്നുവീണു. ചൊവ്വാഴ്‌ച രാത്രി 9.15നാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നൂറോളം പേര്‍ക്കു പരിക്കേറ്റു. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും വണ്ടൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കും മാറ്റി. ഐസിസി സൂപ്പര്‍ സോക്കര്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിനിടെ ആയിരുന്നു സംഭവം. കൂരാട് ടോപ് സ്‌റ്റാറും കെഎസ്ബി കൂറ്റമ്പാറയും തമ്മിലുള്ള മല്‍സരത്തിനു തൊട്ടു മുന്‍പാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഫുട്ബോള്‍ മല്‍സരത്തിനിടെ ഗാലറി തകര്‍ന്നുവീണു ; അപകടത്തില്‍ നൂറോളം പേര്‍ക്കു പരിക്കേറ്റു
RECENT NEWS
Advertisment