പത്തനംതിട്ട : കുട്ടികൾക്കിടയിൽ പടരുന്ന ലഹരിയുടെ ഉപഭോഗം ഇല്ലാതാക്കാനും അവയുടെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുന്നതിനൊടൊപ്പം കുട്ടികളെ കളികളുടെ ലഹരിയിലേക്ക് കൊണ്ടുവരാൻ കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ശിശുക്ഷേമ സമിതിയും സംയുക്തമായി ഒരു വർഷകാലം ജില്ലയിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം കോന്നി ഗവ. ഹയർ സെക്കണ്ടൻ്ററി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ്ജ് എബ്രഹാം ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. ലോഗോ പ്രകാശനവും മുഖ്യപ്രഭാഷണവും ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐ.എ.എസ് നിർവ്വഹിച്ചു. ലോഗോ ഡിസൈൻ ചെയ്ത കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കണ്ടറി സ്കൂളിലെ ദിവിജ ജയകുമാറിന് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ – സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അജയകുമാർ ആർ മൊമൻ്റോയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. ചടങ്ങിൽ ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് അജിത് കുമാർ ആർ. അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനി സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസിമണിയമ്മ, വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസർ ഷാജഹാൻ ടി.കെ, ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ, കോന്നി എ.ഇ.ഒ ബിജുകുമാർ, സ്കൂൾ പ്രിൻസിപ്പാൾ ജി. സന്തോഷ്, പ്രധാന അദ്ധ്യാപിക ഫെബിൻ എച്ച്, പി .റ്റി.എ പ്രസിഡൻ്റ് അഡ്വ. സുനിൽ പേരൂർ, ട്രഷറാർ എ.ജി ദിപു, റഷീദാ യുസഫ്,
രാജേഷ്കുമാർ ടി, മീരാസാഹിബ് എസ്. എന്നിവർ പ്രസംഗിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിന് “ലഹരിക്കൊരു പഞ്ച് ” എന്ന പേര് നിർദേശിച്ച റാന്നി റൂട്രോണിക്സ് ടീമിനെ ചടങ്ങിൽ അഭിനന്ദിച്ചു. ലോഗോ പ്രകാശനം ജില്ലാ കളക്ടർ നടത്തുമ്പോൾ സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളിലും കുട്ടികൾ ലോഗോ ഉയർത്തി പ്രകാശനത്തിൽ പങ്കാളികളായി.