കോന്നി : ഗാന്ധിഭവന്‍ ദേവലോകത്തിന്റെ നേതൃത്വത്തില്‍ കോന്നി മെഡിക്കല്‍ കോളേജിലും കോന്നി കേന്ദ്രീയ വിദ്യാലയത്തിലും പരിസ്ഥിതി ദിനം ആചരിച്ചു. മെഡിക്കല്‍ കോളേജ് പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് സൂപ്രണ്ട് ഡോ. എ. ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണവും ഗാന്ധിഭവന്‍ സ്‌നേഹപ്രയാണം 862 മത് ദിന സംഗമവും പ്രിന്‍സിപ്പല്‍ എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. അയല്‍ വീടുകള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, വൃക്ഷം നല്‍കുന്ന ഫലം ഭക്ഷണമായി പങ്കുവെക്കുക, മരം നല്‍കുന്ന തണല്‍ ഭൂമിക്ക് സംരക്ഷണമാകുക, ലഹരി വേണ്ട ജീവിതം മതി എന്നീ സന്ദേശങ്ങളോടെ കേരളത്തിലെ എല്ലാ വീടുകളിലും നടപ്പിലാക്കാന്‍ ആരംഭിച്ച ‘ഗാന്ധിഭവന്‍ അയല്‍ വീട്ടില്‍ ഒരു മരം’ പദ്ധതിയുടെ ഒരു വര്‍ഷകാലം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിച്ചു.
അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, സീനിയര്‍ സൂപ്രണ്ട് രത്‌നസേനന്‍, സെക്രട്ടറി പാര്‍ത്ഥന്‍ രവി, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഷാനി.എസ്, സെര്‍ജെന്റ് ഷിജു.എസ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ വിഷ്ണു, അദ്ധ്യാപകരായ സന്തോഷ് കുമാര്‍, ശ്രീരാഗ്, ദേവശിഷ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ സലില്‍ വയലത്തല, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ ജോയി തോമസ്, ഗാന്ധിഭവന്‍ ദേവലോകം വികസന സമിതി അംഗങ്ങളായ കോന്നി വിജയകുമാര്‍, ജി. മോഹന്‍ദാസ്, റോയി ജോര്‍ജ്, ഗാന്ധിഭവന്‍ ദേവലോകം ഡയറക്ടര്‍ അജീഷ്.എസ്, കോര്‍ഡിനേറ്റര്‍ സൂസന്‍ തോമസ്, സേവനപ്രവര്‍ത്തകരായ കൈരളി സുനില്‍, രാജന്‍ രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.