Wednesday, May 14, 2025 10:36 am

ഗാന്ധി പ്രതിമയില്‍ ബി.ജെ.പി പതാക കെട്ടിയ കേസില്‍ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: നഗരസഭ കെട്ടിടത്തിന്​ മുന്നിലുള്ള ഗാന്ധി പ്രതിമയില്‍ ബി.ജെ.പി പതാക കെട്ടിയ കേസില്‍ പ്രതി പിടിയില്‍. പാലക്കാട് തിരുനെല്ലായി സ്വദേശിയാണ് പിടിയിലായത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. പതാക കെട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നിലെന്ന് പ്രതി മൊഴി നല്‍കിയെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ രാഷ്​ട്രപിതാവി​ന്‍റെ അര്‍ധകായ പ്രതിമയില്‍ പതാക കെട്ടിവെച്ചനിലയില്‍ കണ്ടത്​. ന​ഗരസഭയില്‍ സ്ഥിരം കൗണ്‍സില്‍ അം​ഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ​ഈ വിവരം പുറത്തുവന്നത്. ഇതോടെ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധവുമായെത്തി. കൗണ്‍സിലര്‍മാര്‍ പ്രതിമക്ക്​ മുന്നില്‍ കുത്തിയിരുന്ന്​ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന്​ പൊലീസെത്തി പതാക നീക്കുകയായിരുന്നു. സെക്രട്ടറിയുടെ പരാതിയില്‍ പാലക്കാട്​ സൗത്ത്​​ പൊലീസ്​ ആണ് കേസെടുത്ത്​ അന്വേഷണം നടത്തിയത്.

സാമൂഹികവിരുദ്ധരാണ്​ പതാക പുതപ്പിച്ചതെന്നായിരുന്നു ചെയര്‍പേഴ്​സന്‍ കെ. പ്രിയ അജയ​ന്‍റെ പ്രതികരണം. സംഭവത്തില്‍ പൊലീസ്​ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തോട്​ ചെയര്‍പേഴ്​സന്‍ കെ. പ്രിയ അജയനും വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസും അനുകൂല നിലപാട്​ സ്വീകരിച്ചതോടെ കോണ്‍ഗ്രസ്​ നേതാവ്​ ബി. സുഭാഷ്​, മുസ്​ലിം ലീഗ്​ കൗണ്‍സിലര്‍ സെയ്​തുമീരാന്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ ചെയര്‍പേഴ്​സന്‍ ഒപ്പിട്ട്​ നടപടിക്കായി സെക്രട്ടറിക്ക്​ കൈമാറി.

തെരഞ്ഞെടുപ്പ്​ വിജയാഘോഷത്തിനിടെ ‘ജയ്ശ്രീറാം’ ബാനറുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ കയറി മുദ്രാവാക്യം വിളിച്ചത് ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ ഒമ്ബത്​ ആര്‍.എസ്​.എസ്​ പ്രവര്‍ത്തകരെ അറസ്​റ്റ്​ ചെയ്തിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വയനാട് മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല

0
കല്‍പ്പറ്റ : വയനാട് മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍...

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

0
കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ്...

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ ; 51 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യവൃത്തങ്ങള്‍

0
ഗാസ : ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ മുനമ്പില്‍ പുലര്‍ച്ചെ...

ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം

0
കോട്ടയം : ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി...