പത്തനംതിട്ട : മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 74-ാം സ്മൃതിദിനം ഡി.സി.സി, മണ്ഡലം തലങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഗാന്ധി സ്മൃതിയാത്രകള്‍ നടന്നു.
ഗാന്ധി സ്മൃതിയാത്രയുടെ ജില്ലാതല ഉദ്ഘാടനം മൈലപ്രയില്‍ ആന്റോ ആന്റണി എം.പി നിര്‍വ്വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സ.സി എക്സിക്യൂട്ടീവ് അംഗം സലിം. പി. ചാക്കോ, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാത്യു തോമസ്, പി.കെ ഗോപി, ജോഷ്വാ മാത്യു, ബിനു മൈലപ്ര, ജയിംസ് കീക്കരിക്കാട്ട്, ബേബി മൈലപ്ര, ബിനു ശാമുവേല്‍, എല്‍സി ഈശോ, സി.എസ് തോമസ്, ലിബു മാത്യു, ജോണ്‍സണ്‍ പി.എ, ഷിജു കുഞ്ഞച്ചന്‍, ജോബി മണ്ണാറക്കുളഞ്ഞി, മാത്യു എബ്രഹാം, എന്‍. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധ മണ്ഡലങ്ങളില്‍ നടന്ന പദയാത്രകള്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, അഡ്വ. പഴകുളം മധു, കെ.പി.സി.സി അംഗം പി. മോഹന്‍രാജ്, മാലേത്ത് സരളാദേവി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.