എം.വി.ഡി. ക്ക് മുൻപേ സ്വയം മാറ്റാൻ ഗണേഷ്‌കുമാർ ; പേര് തിരുത്താനുള്ള അപേക്ഷ നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം അനധികൃതമായി ‘എം.എൽ.എ.’ എന്ന് ചേർത്തത് ഒഴിവാക്കാൻ മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ അപേക്ഷ നൽകി. ക്രമക്കേടിൽ വകുപ്പുതല അന്വേഷണം നടക്കവേയാണ് പേരിൽ തിരുത്തുവരുത്താനും മേൽവിലാസം മാറ്റാനും അപേക്ഷ നൽകിയത്. ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയിൽ രേഖകളിൽ ഉള്ളതുപോലെവേണം ലൈസൻസിൽ പേര് ചേർക്കേണ്ടത്. ഗണേഷ്‌കുമാർ ഇത് ലംഘിച്ച് എം.എൽ.എ. എന്ന് കൂട്ടിച്ചേർത്തത് വിവാദമായിരുന്നു. എം.എൽ.എ. വിശേഷണം നീക്കാൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചിരിക്കേയാണ് വ്യാഴാഴ്ച ഓൺലൈൻ അപേക്ഷ സമർപ്പിച്ചത്.

ഗതാഗതമന്ത്രി എന്ന മേൽവിലാസം മാറ്റാനും അപേക്ഷിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്ഥിരമേൽവിലാസമുള്ള അദ്ദേഹം സെക്രട്ടേറിയറ്റിലെ വിലാസം ചേർത്തതും ചട്ടവിരുദ്ധമായിരുന്നു. 18 വയസ് തികയുന്നതിന് മുൻപേ ഡ്രൈവിങ് ലൈസൻസ് നേടിയതിലും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. ലൈസൻസ് എടുത്ത സമയത്ത് സമർപ്പിച്ച രേഖകൾ കണ്ടെത്താൻ കഴിയാത്തത് അന്വേഷണത്തിന് തടസ്സമാണ്. പ്രായം തികയുന്നതിനുമുൻപേ എടുത്ത ലൈസൻസുകൾ പ്രായപൂർത്തിയായശേഷം പുതുക്കിയിട്ടുണ്ടെങ്കിൽ സസ്പെൻഷനിലേക്ക് കടക്കേണ്ടതില്ലെന്നാണ് വകുപ്പിന് ലഭിച്ച നിയമോപദേശം. അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച വ്യാജരേഖകൾ കണ്ടെത്തിയാൽ കേസെടുക്കാം. 1984 ഫെബ്രുവരി 13-നാണ് ഗണേഷ്‌കുമാർ തിരുവനന്തപുരം ആർ.ടി.ഓഫീസിൽനിന്നു ലൈസൻസ് നേടിയത്. ഇക്കാലത്തെ രേഖകൾ വകുപ്പ് നശിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....