കാസര്‍ഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ ബേക്കല്‍ പോലീസ് ആറ് മണിക്കൂര്‍ ചോദ്യം ചെയ്‍തു. പ്രദീപ് കുമാര്‍ സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് കാസര്‍ഗോഡെത്തിയത്, ഭീഷണി കോള്‍ വിളിക്കാന്‍ ഉപയോഗിച്ച സിംകാര്‍ഡ് ഫോണ്‍ തുടങ്ങിയവ എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും പ്രതി മറുപടി നല്‍കിയില്ല.
രാവിലെ പത്തുമണിക്കാണ് പ്രദീപ് കുമാറിനെ തെളിവെടുപ്പിനായി കൊല്ലത്തേക്ക് കൊണ്ടുപോകുവാന്‍ തീരുമാനിച്ചെങ്കിലും ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ തെളിവെടുപ്പ് നടന്നില്ല. ഇന്നലെയാണ് ഹൊസ്ദുര്‍ഗ് കോടതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.