നവജാത ശിശുക്കളെ തട്ടിയെടുത്ത് സമ്പന്നര്‍ക്ക് വില്‍ക്കുന്ന സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ മോഷ്ടിച്ച് സമ്പന്നര്‍ക്ക് വില്‍ക്കുന്ന സംഘം പിടിയില്‍. ഡല്‍ഹിയിലെ ദ്വാരകയില്‍നിന്നാണ് മൂന്നംഗസംഘം പിടിയിലായത്. സംഘത്തിന്റെ കൈയില്‍നിന്നും നാലുദിവസം മാത്രം പ്രായമായ ഒരു കുഞ്ഞിനെ രക്ഷിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു. സംഘത്തിലെ പ്രധാനിയായ യുവതി ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളതായും പോലീസ് വ്യക്തമാക്കി. ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും എന്‍സിആറും (ഡല്‍ഹി നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍) കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി കുഞ്ഞുങ്ങളെ മോഷ്ടിക്കുകയും ഡല്‍ഹിയില്‍ വില്‍ക്കുകയുമാണ് സംഘം ചെയ്തുവന്നിരുന്നത്.

ഗുജറാത്തിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും കുഞ്ഞുങ്ങളെ മോഷ്ടിച്ചിരുന്നത്. സാമൂഹികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളുടെ വീട്ടിലെ കുഞ്ഞുങ്ങളെ കൃത്യമായി പദ്ധതി തയ്യാറാക്കി മോഷ്ടിച്ചാണ് സംഘം സമ്പന്നര്‍ക്ക് വിറ്റിരുന്നത്. പ്രതികള്‍ ഇത്തരത്തില്‍ മുപ്പതോളം കുട്ടികളെ വിറ്റിട്ടുണ്ട് എന്നാണ് പോലീസ് നല്‍കുന്ന വിവരം. അഞ്ചുമുതല്‍ പത്തുലക്ഷം രൂപയ്ക്കുവരെയാണ് ഇവര്‍ കുഞ്ഞുങ്ങളെ വിറ്റിരുന്നത്. യസ്മിന്‍, അഞ്ജലി, ജിതേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. സംഘത്തെ നയിച്ചിരുന്ന സരോജ് എന്ന സ്ത്രീയാണ് ഇനി പിടിയിലാവാനുള്ളത്. സംശയാസ്പദമായ ഇരുപതോളം ഫോണ്‍കോളുകള്‍ പരിശോധിച്ചാണ് പോലീസ് കുറ്റവാളികളെ കുരുക്കിയത്. ഏപ്രില്‍ എട്ടിന് ഉത്തംനഗറില്‍ നിന്നാണ് സംഘം പിടിയിലായത്.

ചോദ്യംചെയ്യലില്‍ സരോജിന്റെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. ഇവര്‍ക്ക് ഏകദേശം 40 വയസ് പ്രായം വരും. അവരാണ് സംഘത്തിന്റെ നേതാവ്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്, ദ്വാരക ഡിസിപി അങ്കിത് ചൗഹാന്‍ പറഞ്ഞു. ഡല്‍ഹി എന്‍സിആറിലെ സമ്പന്നകുടുംബങ്ങളുമായി സരോജ് നേരിട്ടാണ് ഇടപാട് നടത്തിയിരുന്നത്. ഇത്തരം കാര്യങ്ങളില്‍ മറ്റ് അംഗങ്ങളെ അടുപ്പിച്ചിരുന്നില്ല. മാത്രമല്ല, ഫോണിലൂടെ മാത്രമാണ് ഇവര്‍ കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. എവിടെനിന്ന് കുഞ്ഞിനെ മോഷ്ടിക്കണം, എവിടെ എത്തിക്കണം എന്നെല്ലാം സരോജാണ് ഫോണിലൂടെ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ പണം കൈപ്പറ്റുന്നത് മാത്രം സരോജ് നേരിട്ടായിരുന്നു. സംഘത്തിലെ യസ്മിനായിരുന്നു കുഞ്ഞുങ്ങളെ മോഷ്ടിക്കാനുള്ള ചുമതല.

കുഞ്ഞുങ്ങളെ ഡല്‍ഹിയില്‍ സരോജിന്റെ അടുത്ത് എത്തിക്കണം. അവിടെനിന്നും കുഞ്ഞിനെ വാങ്ങിയ ആളുടെ കൈകളില്‍ എത്തിക്കേണ്ടത് അഞ്ജലിയുടെ ചുമതലയാണ്. ഡീലില്‍ ലഭിക്കുന്ന പണം എല്ലാവര്‍ക്കും സരോജാണ് വീതിച്ചു നല്‍കിയിരുന്നത്. അഞ്ജലിയും യസ്മിനും നേരത്തെ നിയമവിരുദ്ധമായി വാടകഗര്‍ഭധാരണം നടത്തിയിട്ടുണ്ട്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അഞ്ജലിയെ നേരത്തെ സിബിഐ അറസ്റ്റുചെയ്തിരുന്നു. പിന്നാലെ ജാമ്യത്തിലിറങ്ങിയാണ് ഇവര്‍ വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്തുതുടങ്ങിയത്. സംഘം ആര്‍ക്കൊക്കെയാണ് ഇതുവരെ കുഞ്ഞുങ്ങളെ വിറ്റത് എന്നതുസംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...