കർണാടകയിൽ ആറാം ക്ലാസുകാരിയെ ഓൺലൈനിൽ വിൽപനയ്ക്ക് വെച്ച സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കർണാടകയിൽ ആറാം ക്ലാസുകാരിയെ ഓൺലൈനിൽ വിൽപനയ്ക്ക് വെച്ച സംഘം പിടിയിൽ. വിജയനഗരയിൽ ആണ് കൊടും ക്രൂരത നടന്നത്. സംഭവത്തിൽ ശോഭ, ആൺ സുഹൃത്ത് തുളസീകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 12 വയസുള്ള പെൺകുട്ടിയെ വാട്ട്സാപ്പിലൂടെ പ്രതികൾ വിൽപ്പനക്ക് വെച്ചത്. ആദ്യമായി ആർത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ രോഗം മാറുമെന്ന് പ്രചാരണം നടത്തിയായിരുന്നു പെൺകുട്ടിയെ വിൽപ്പനക്ക് വെച്ചത്. ലൈംഗിക ബന്ധം പൂലർത്തിയാൽ മാനസിക രോഗം മാറുമെന്നായിരുന്നു ഇവരുടെ പ്രചാരണം. വാട്ട്സ്പാപ്പിലൂടെ പെൺകുട്ടിയെ വിൽപ്പന നടത്താനുള്ള ശ്രമം സന്നദ്ധ സംഘടനകളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതികൾ കുടുങ്ങിയത്. ഓടനാടി സേവാ സംഘ് എന്ന സന്നദ്ധ സംഘടന വിവരം അറിഞ്ഞ ഉടനെ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നിൽ വലിയൊരു റാക്കറ്റുണ്ടെന്നാണ് പോലീസ് പറയുന്നത്.

കുട്ടിയെ വിൽപ്പനക്ക് വെച്ച സംഘം പെൺകുട്ടിയുടെ വീഡിയോ ദൃശ്യങ്ങളും വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു. തുട‍ർന്ന് മാനസിക വെല്ലുവിളി നേരിടുന്ന ചിലരുടെ രക്ഷിതാക്കളുമായി പ്രതിൾ ബന്ധപ്പെടാൻ ശ്രമിച്ചു. പെൺകുട്ടി വിൽപ്പനക്കുണ്ടെന്നും ലൈംഗിക ബന്ധം പൂലർത്തിയാൽ മാനസിക രോഗം മാറുമെന്നും പറഞ്ഞ് പലരെയും ഇവ‍ർ ബന്ധപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെയാണ് ഓടനാടി സേവാ സംഘ് എന്ന സന്നദ്ധ പിടിയിലായ ശോഭയുമായി ബന്ധപ്പെടുന്നത്. തുടർന്ന് കുട്ടിയെ മൈസൂരുവിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ധാരണപ്രകാരം ശോഭയും തുളസികുമാറും പെൺകുട്ടിയുമായി മൈസൂരുവിലെത്തി. പോലീസിനെ വിവരമറിയിച്ചാണ് സംഘമെത്തിയത്. ശോഭയെയും കുട്ടിയേയും കണ്ടതിന് ശേഷം പോലീസെത്താനായി കാത്തിരുന്നു. കുട്ടിക്ക് പറഞ്ഞ വില കുറക്കണമെന്ന് പറഞ്ഞാണ് സന്നദ്ധ സംഘടന പ്രതിനിധികൾ പ്രതികളെ പിടിച്ച് നിർത്തിയത്. ഇതിനിടെ പോലീസ് സ്ഥലത്തെത്തി ശോഭയേയും തുളസീകുമാറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...