നെയ്യാറ്റിൻകരയിൽ ഗുണ്ടാ ആക്രമണം; കടയുടമയെ കടയ്കകത്ത് കയറിയും റോഡിലിട്ടും മർദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിൽ ഗുണ്ടാ ആക്രമണമെന്ന് പരാതി. ഉദിയൻകുളങ്ങര ഫ്ലക്സ് സെന്ററർ ഉടമ ശ്യാമിനെ കടയിൽ കയറി അക്രമിച്ചെന്നാണ് പരാതി.   മൂന്നംഗം സംഘമാണ് മർദ്ദിച്ചതെന്ന് ശ്യാം പറഞ്ഞു. രാത്രി കടയടച്ച് വീട്ടിലേക്ക് പോകും വഴി റോഡിലിട്ട് വീണ്ടും മർദ്ദിച്ചുവെന്നും ശ്യാമിന്റെ പരാതിയിലുണ്ട്.  മർദ്ദനത്തിൽ പരിക്കേറ്റ ശ്യാം പാറശാല ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ പരാതിയിൽ പാറശാല പോലീസ് കേസെടുത്തു.

ശ്യാമിന്റെ ഉദിയൻകുളങ്ങരയിലെ കടയ്ക്ക് മുന്നിൽ സംഘം വാഹനം പാർക്ക് ചെയ്തിരുന്നു.  സ്ഥാപനത്തിലേക്കുള്ള വഴിയടച്ച് വാഹനം പാർക്ക് ചെയ്തത് കടയിലെ ജീവനക്കാരൻ ചോദ്യം ചെയ്തു.  സംഘം ഈ സമയം വാഹനത്തിലിരുന്ന് മദ്യപിക്കുകയായിരുന്നു.  ഇതിനു പിന്നാലെയാണ് മൂന്നംഗ സംഘം കടയ്ക്കുള്ളിലെത്തി ശ്യാമിനെയും ജീവനക്കാരനെയും മ‍ർദ്ദിച്ചത്.  അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്.  പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പാറശ്ശാല പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കൊച്ചി: കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി തമിഴ്‌നാട് സർക്കാർ; സർക്കാർ ബസുകളിൽ പാഴ്സൽ സർവീസ്

0
ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ ബസുകളിൽ പാഴ്സൽ ട്രാൻസ്പോർട്ടേഷൻ സർവീസ് ആരംഭിക്കാൻ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ്...

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും...

ഹൈക്കോടതിക്ക് സമീപം ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം

0
കൊച്ചി: ഹൈക്കോടതിക്ക് സമീപമുള്ള നാവികസേനാ ഫ്‌ലാറ്റില്‍ വന്‍ തീപിടിത്തം. ബഹുനില...