വയനാട് : വടുവഞ്ചാല്‍ വീട്ടില്‍ കയറി നാലംഗ സംഘം ആക്രമിച്ച മധ്യവയസ്കന്‍ മരിച്ചു. തോമാട്ടുചാല്‍ വാളശേരിയില്‍ രഘുനാഥ് (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി നാലംഗ സംഘം വീട്ടില്‍ക്കയറി ഇദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന.
പ്രതികളെന്ന് സംശയിക്കുന്ന വുളു എന്ന ജിതിന്‍ ജോസഫ്, തെക്കിനേടത്തില്‍ അഖില്‍, മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ എന്നിവര്‍ സംഭവത്തിനുശേഷം ഒളിവില്‍പ്പോയി. ഇവര്‍ക്കായി അമ്പലവയല്‍ പോലീസ് അന്വേഷണമാരംഭിച്ചു. രഘുനാഥിന്‍റെ മരുമകനുമായി പ്രതികളെന്ന് സംശയിക്കുന്നവര്‍ വാക്കു തര്‍ക്കത്തി ലേര്‍പ്പെട്ടിരുന്നു. ഇയാളെ അന്വേഷിച്ചാണ് അക്രമിസംഘം വീട്ടില്‍ എത്തിയതെന്നാണ് സൂചന. പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.