മൂവാറ്റുപുഴ : അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റു. കടാതി സ്വദേശി ബിനുവിനെയാണ് അക്രമിസംഘം കുത്തിയത്. അക്രമം തടയാന്‍ ശ്രമിക്കവേ ബിനുവിന്റെ അമ്മ ബിന്ദുവിന് വെട്ടേറ്റു. ബിന്ദുവിന്റെ കൈവിരല്‍ അറ്റു. ഇരുവരെയും എറണാകുളത്തെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം ഉണ്ടായത്. ആക്രമണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ മൂവാറ്റുപുഴ പോലീസ് അന്വേഷണം തുടങ്ങി.
അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു ; തടയാന്‍ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റു
RECENT NEWS
Advertisment