Sunday, May 19, 2024 12:30 am

മുന്‍ എസ്പി ഒന്നും മിണ്ടിയില്ല ജസ്‌നയുടെ തിരോധാനം ജിഹാദാണോ? ; സിബിഐ അന്വേഷണവും അറ്റം കാണാതെ മുന്നോട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുന്‍ എസ്.പി ഒന്നും മിണ്ടിയില്ല ജസ്‌നയുടെ തിരോധാനം ജിഹാദാണോ? സി.ബി.ഐ അന്വേഷണവും അറ്റം കാണാതെ മുന്നോട്ട്. ലൗ ജിഹാദ് കേരളത്തില്‍ സജീവ വിഷയമായി കത്തിനില്‍ക്കുന്നതിനിടെ എരുമേലിയില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്നയുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ഏറെക്കാലം അന്വേഷിച്ചതിനു ശേഷം പിന്നീട് അന്വേഷണം സി.ബി.ഐക്കു വിട്ടിരുന്നു.

പക്ഷേ, ഇതുവരെയും ജെസ്ന എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം 2021 മാര്‍ച്ചിലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. തിരുവനന്തപുരം യൂണിറ്റ് ആണ് അന്വേഷണം നടത്തിവരുന്നത്. കോവിഡും ലോക്ക്ഡൗണും പോലെയുള്ള പ്രശ്നങ്ങള്‍ മൂലം അന്വേഷണം മന്ദഗതിയിലാണ്.

ഏറെക്കാലം സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചുമൊക്കെ അന്വേഷണം നടത്തിയ സംഭവത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന കെ.​ജി സൈ​മ​ണ്‍ വിരമിക്കുന്നതു തൊട്ടുമുന്പു നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഈ കേസിനെ അടുത്ത കാലത്തു വാര്‍ത്തകളില്‍ നിറച്ചത്. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി ആ​യി​രു​ന്ന ജെ​സ്ന മ​രി​യ ജ​യിം​സി​ന്‍റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ ഉ​ത്ത​ര​മു​ണ്ടെന്നു പ​ത്ത​നം​തി​ട്ട എ​സ്.പി അന്നു മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാല്‍, ഇതെന്താണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.

തു​റ​ന്നു​പ​റ​യാ​ന്‍ ക​ഴി​യാ​ത്ത പ​ല​കാ​ര്യ​ങ്ങ​ളു​മു​ണ്ടെ​ന്നും വൈ​കാ​തെ തീ​രു​മാ​ന​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞിരുന്നു. കോ​വി​ഡ് വ്യാ​പ​നം അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ങ്ങ​ലേ​ല്‍​പ്പി​ച്ചെ​ന്നും ശു​ഭ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും അന്ന് അ​ദ്ദേ​ഹം പറഞ്ഞു. 2018 മാ​ര്‍​ച്ച്‌ 22 നാ​ണ് കൊ​ല്ല​മു​ള സ​ന്തോ​ഷ് ക​വ​ല കു​ന്ന​ത്തു​വീ​ട്ടി​ല്‍ ജെ​സ്ന​യെ കാ​ണാ​താ​കു​ന്ന​ത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യ​മി​ച്ചെ​ങ്കി​ലും ജെ​സ്ന​യെ​ക്കു​റി​ച്ച്‌ ഒ​രു വി​വ​ര​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി.

മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ലി​ലു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കാ​നാ​യാ​ണ് ജെ​സ്ന വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യ​ത്. എ​രു​മേ​ലി വ​രെ സ്വ​കാ​ര്യ ബ​സി​ല്‍ എ​ത്തി​യ​താ​യി മൊ​ഴി​യു​ണ്ട്. പി​ന്നീ​ടു ജെ​സ്ന​യെ ആ​രും ക​ണ്ടി​ട്ടി​ല്ല. മാ​ര്‍​ച്ച്‌ അ​വ​സാ​നം ജെ​സ്ന​യെ സം​ബ​ന്ധി​ച്ചു ചി​ല വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​ന​മാ​യ​തി​നാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ട​സ​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു. ജെ​സ്ന ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന വി​വ​ര​മാ​ണ് അ​നൗ​ദ്യോ​ഗി​ക​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന​ത്. ജെ​സ്ന ത​മി​ഴ്നാ​ട്ടി​ലേ​ക്കാ​ണു പോ​യ​തെ​ന്നാ​ണു വി​വ​രം.

കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി ര​ണ്ടു ​ല​ക്ഷം ടെ​ലി​ഫോ​ണ്‍ മൊ​ബൈ​ല്‍ ന​മ്പ​രു​ക​ള്‍ ശേ​ഖ​രി​ച്ചു. 4,000 ന​മ്പ​രു​ക​ള്‍ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. ജെ​സ്ന​യ്ക്കാ​യി പോ​ലീ​സ് കു​ട​കി​ലും ബം​ഗ​ളു​രു​വി​ലു​മെ​ല്ലാം അ​ന്വേ​ഷ​ണം ന​ട​ത്തി. ജെ​സ്ന​യെ​യും സു​ഹൃ​ത്തി​നെ​യും ബം​ഗ​ളു​രു​വി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ക​ണ്ട​താ​യി ഗേ​റ്റ് കീ​പ്പ​റാ​യ മ​ല​യാ​ളി വി​വ​രം ന​ല്‍​കി​യെ​ങ്കി​ലും ജെ​സ്ന​യ​ല്ലെ​ന്നു പി​ന്നീ​ട് വ്യ​ക്ത​മാ​യി.

ബം​ഗ​ളൂരു എ​യ​ര്‍​പോ​ര്‍​ട്ടി​ലും മെ​ട്രോ​യി​ലും ജെ​സ്ന​യെ ക​ണ്ട​താ​യി സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ച​ത​നു​സ​രി​ച്ചു പോ​ലീ​സ് സം​ഘം പ​ല​ത​വ​ണ ബം​ഗ​ളു​രു​വി​ലെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. അ​വ​യൊ​ന്നും ജെ​സ്ന​യു​ടേ​താ​യി​രു​ന്നി​ല്ല. സം​ഭ​വ​ ദി​വ​സം 16 ത​വ​ണ ജെ​സ്ന​യെ ഫോ​ണി​ല്‍ വി​ളി​ച്ച ആ​ണ്‍ സു​ഹൃ​ത്തി​നെ പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ല്ലെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. അതേസമയം, ലൗ ജിഹാദ് ആരോപണങ്ങള്‍ ശക്തിപ്പട്ട വേളയിലാണ് ദുരൂഹമായ സാഹചര്യത്തില്‍ ജെസ്ന അപ്രത്യക്ഷയായതു വീണ്ടും വലിയ ചര്‍ച്ചയായി മാറിയത്.

ബംഗളൂരുവിനെ രഹസ്യ കേന്ദ്രത്തില്‍ ജെസ്ന ഉണ്ടെന്നും വേഷവിധാനത്തിലൊക്കെ മാറ്റം വന്നിട്ടുണ്ടെന്നുമൊക്കെയുള്ള വാര്‍ത്തകളും സൂചനകളും മാധ്യമങ്ങളിലൊക്കെ വന്നിരുന്നു. ബംഗളൂരുവിലല്ല മംഗലാപുരത്താണ് ഉള്ളതെന്നു മറ്റു ചില വാര്‍ത്തകളും പ്രചരിച്ചു.

എന്നാല്‍, അന്നും ഇന്നും ഇതൊന്നും സ്ഥിരീകരിക്കാന്‍ പോലീസ് തയാറായില്ല. ക്രൈംബ്രാഞ്ചിന്‍റെ ചുമതലയുണ്ടായിരുന്ന സമയത്ത് ഐജി ടോമിന്‍ തച്ചങ്കരിയും ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് പറഞ്ഞിരുന്നു എന്നാല്‍, എന്താണ് സൂചനയെന്നോ ആശാവഹമായ കാര്യമെന്നോ വെളിപ്പെടുത്താന്‍ ആരും തയാറായില്ല. ഇനിയെങ്കിലും ജെസ്നയുടെ തിരോധാനം സംബന്ധിച്ച ദുരൂഹതയുടെ ചുരുള്‍ അഴിക്കണമെന്നും സിബിഐ അന്വേഷണം ത്വരിതഗതിയിലാക്കണമെന്നുമാണ് ബന്ധുക്കളും നാട്ടുകാരും ഉയര്‍ത്തുന്ന ആവശ്യം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....