കോയമ്പത്തൂര്‍ : ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. കോയമ്പത്തൂരിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസിലെ വിദ്യാര്‍ത്ഥിനിയെയാണ് നാലു വിദ്യാര്‍ത്ഥികളടക്കം പത്ത് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികളടക്കം ഏഴു പേരെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. പീഡിപ്പിച്ചവരില്‍ സ്‌കൂളിലെ സഹപാഠികളും അയല്‍ക്കാരും ഉള്‍പ്പെടുന്നുവെന്നും ആദ്യം പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ആണ്‍കുട്ടിയാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പോലീസിനോട് മൊഴി നല്‍കി . സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.