കോതമംഗലം: 17 വര്‍ഷം മുമ്പ് പോത്താനിക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കൂട്ട ബലാത്സംഗ കേസിലെ മൂന്നാം പ്രതി പിടിയില്‍. ഇടുക്കി വണ്ണപ്പുറം മുള്ളന്‍കുത്തി കരയില്‍ വെളുത്തേടത്ത് അനീഷിനെയാണ് (39) പോത്താനിക്കാട് സി.ഐ നോബിള്‍ മാനുവലും സംഘവും അറസ്റ്റ് ചെയ്തത്.
ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയി വിവിധ സ്ഥലങ്ങളില്‍ തൊഴിലുകള്‍ ചെയ്ത് കഴിയുകയായിരുന്നു. ഒന്നാം പ്രതിയെ 2011ല്‍ 10 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു. എസ്.ഐ കെ.കെ. രാജേഷ്, എ.എസ്.ഐ ഷാല്‍വി അഗസ്റ്റിന്, സി.പി.ഒ എന്‍.യു. ധയേഷ്, സൂരജ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.