തിരുവനന്തപുരം : ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് എംഡിഎംഎയും ലഹരി ഗുളികകളും വിൽക്കുന്ന സംഘം കഴക്കൂട്ടം പോലീസിൻ്റെ പിടിയിൽ. ഞാണ്ടൂർകോണം അംബേക്കർ നഗർ സോണി ഭവനിൽ സുരേഷ് കുമാർ (32), ശ്രീകാര്യം കല്ലമ്പള്ളി സൂര്യ ഭവനിൽ അരുൺ (32) എന്നിവരാണ് പിടിയിലായത്. കച്ചവടം നടത്തുന്നതിന് വേണ്ടി എംഡിഎംഎയും ലഹരി ഗുളികകളും ഓട്ടോയിൽ കടത്തുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. തുടർന്ന് സുരേഷിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലും അരുണിൻ്റെ ഓട്ടോയിലും നിന്നായി 65 ഗ്രാം എംഡിഎംഎയും ലഹരി ഗുളികളും ഇഞ്ചക്ഷൻ സിറിഞ്ചുകളും കഴക്കൂട്ടം പോലീസ് കണ്ടെടുത്തു.
ലഹരി കടത്താൻ ഉപയോഗിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴക്കൂട്ടം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അബേക്കർ നഗർ കോളനിയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. എസ് ഐ മാരായ തുളസീധരൻ നായർ, മിഥുൻ, സി പി ഒ മാരായ അരുൺ രാജ്, പ്രഭിൻ, വിജേഷ്, ചിന്നു, അൻവർഷാ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]