തൃശൂര്‍ : പറവട്ടാനിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര സ്വദേശി സമീര്‍(38) ആണ് മരിച്ചത്. പരിക്കേറ്റ സമീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റവട്ടാനി ചുങ്കത്ത് വച്ചാണ് സംഭവം. ഓട്ടോ റിക്ഷയില്‍ എത്തിയ സംഘമാണ് സമീറിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. കുടിപ്പകയാണ് കൊലപാതക കാരണം എന്നാണ് സംശയം. നിരവധി കേസുകളില്‍ പ്രതിയാണ് മരിച്ച സമീര്‍ എന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പറവട്ടാനയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
RECENT NEWS
Advertisment