നെടുങ്കണ്ടം : തൂക്കുപാലത്ത് വയോധികയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം. തൂക്കുപാലം പ്രകാശ് ഗ്രാം മിനു നിവാസ് ശശിധരന്‍ പിള്ളയുടെ കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്. നെടുങ്കണ്ടം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം കട തീ കത്തിച്ച് നശിപ്പിച്ചു. കടയിലേക്ക് അതിക്രമിച്ചു കയറിയ സംഘം ശശിധരന്‍ പിള്ളയുടെ ഭാര്യ തങ്കമണിയെ മര്‍ദിച്ചു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ വയോധിക ഓടി രക്ഷപെടുകയായിരുന്നു.
വയോധികയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ പഞ്ചായത്ത് അംഗത്തിന്റെ നേത്രുത്വത്തില്‍ ശ്രമം
RECENT NEWS
Advertisment