ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിവിധയിടങ്ങളിൽ മഴ ശക്തമായതോടെ മണ്ണ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. അളകനന്ദ നദിയിലെ അണക്കെട്ടിൽ നിന്നും ജലം കൂടുതലായി തുറന്നുവിട്ടതോടെ ദേവപ്രയാഗിൽ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ വിധം ഉയർന്നതായാണ് റിപ്പോർട്ട്. വരുന്ന അഞ്ച് ദിവസം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡെറാഡൂണിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയുണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ബദ്രിനാഥ് ദേശീയ ഹൈവേ വഴിയുള്ള ഗതാഗതം സ്തംഭിച്ചു.
ചമോലി ജില്ലയിലെ ജോഷിമഠിൽ നിതി ഘാട്ടിയിൽ ഗിർഥി ഗംഗ നദിയിലേക്ക് അമിതമായി ജലം ഒഴുകിയെത്തിയതോടെ ജോഷിമഠ്-മലരി റോഡിലെ പാലത്തിന്‍റെ കൈവരി തകർന്നിരുന്നു. അതേസമയം സംസ്ഥാനത്തെ പല നദികളും അപകടനിലയ്ക്കും മുകളിലാണ് ഒഴുകുന്നത്. കാളി നദിയിലെ ജലനിരപ്പ് 889 മീറ്ററിലെത്തി. ഗംഗാനദിയിലെ ജലനിരപ്പ് 293.15 മീറ്ററായി. 293 ആണ് പരമാവധി ജലനിരപ്പ്. നദികളിലെ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033