സർക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് ഫാ. യൂജിൻ പെരേര

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം ; സർക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. തുറന്ന മനസോടെയുള്ള സമീപനമാണുള്ളത്. മത്സ്യതൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ഏതു ചർച്ചയ്ക്കും തയാറാണ്. യോഗങ്ങൾ വിളിച്ച് സഭയെ പ്രതിക്കൂട്ടിലാക്കുന്ന സമീപനത്തിന് നിന്നുകൊടുക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന മന്ത്രിതല ചർച്ചയെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. വസ്തുതകളെ അടുത്തുനിന്ന് നോക്കിക്കാണണം. വിദ്ഗധരായ മത്സ്യതൊഴിലാളികളുടെ അഭിപ്രായം കേൾക്കണം.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അദാനി കമ്പനി നഷ്ടപരിഹാരം നൽകണം. വിഷയങ്ങൾ മന്ത്രിതല സമിതി ചർച്ച ചെയ്യണം. തനിക്കുള്ളത് ജനപക്ഷ രാഷ്ട്രീയമെന്നും കക്ഷി രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും യൂജിൻ പെരേര കൂട്ടിച്ചേർത്തു. മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ രാവിലെ സെക്രട്ടറിയേറ്റിലാണ് യോഗം. തിരുവനന്തപുരത്തെ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജിആർ അനിൽ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...

നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം...

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ...