Tuesday, April 8, 2025 10:58 am

ഗാനമേളക്കിടെ ഗണഗീതം ; ക്ഷേത്ര ഉപദേശക സമിതി പിരിച്ചു വിടുമെന്ന് ദേവസ്വം ബോർഡ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം കോട്ടുകൽ ക്ഷേത്രോത്സവത്തിൽ ഗാനമേളക്കിടെ ഗണഗീതം പാടിയ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്. ക്ഷേത്ര ഉപദേശക സമിതി പിരിച്ചു വിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഗണഗീതം പാടിയത് ബോധപൂർവമായ ശ്രമമാണ്. ക്ഷേത്രോപദേശക സമിതികൾ ക്ഷേത്ര ഭരണക്കാരായി മാറുന്നുവെന്നും പ്രശാന്ത് പറഞ്ഞു. കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതായി പരാതി ഉയര്‍ന്നത്. നാഗർകോവിൽ നൈറ്റ് ബേർഡ്സ് അവതരിപ്പിച്ച ഗാനമേളയിൽ ആണ് ഗണഗീതം പാടിയത്.

‘നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെ’ എന്ന് തുടങ്ങുന്ന ഗണഗീതം ഉൾപ്പെടെയാണ് ആലപിച്ചത്. കോട്ടുക്കൽ ടീം ഛത്രപതിയാണ് പരിപാടി സ്പോൺസർ ചെയ്‌തത്. ഗാനമേളയ്ക്കെതിരെ ക്ഷേത്ര ഉപദേശക സമിതിയിൽ തന്നെ വിമർശനം ഉയർന്നിരുന്നു. നടപടി ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്‍റ് അഖിൽ ശശി കടയ്ക്കൽ പോലീസിലും ദേവസ്വം ബോർഡ് പ്രസിഡന്‍റിനും പരാതി നൽകിയിരുന്നു. ക്ഷേത്രവും പരിസരവും ആര്‍എസ്എസ് ബജ്രംഗ്ദൾ കൊടി തോരണങ്ങൾ കെട്ടിയതായും പരാതിയിലുണ്ട്. ഇവ നീക്കം ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

213 അനധ്യാപക തസ്തികകള്‍ വെട്ടിക്കുറച്ച് കേരള കാര്‍ഷിക സര്‍വകലാശാല

0
തൃശ്ശൂര്‍: 213 അനധ്യാപക തസ്തികകള്‍ വെട്ടിക്കുറച്ച് കേരള കാര്‍ഷിക സര്‍വകലാശാല. കംപ്യൂട്ടര്‍...

നീർവിളാകം ക്ഷേത്രത്തിൽ 101 കലാകാരൻമാരുടെ സോപാനസംഗീതം നടന്നു

0
ആറന്മുള : നീർവിളാകം ശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 101 കലാകാരൻമാർ അണിനിരന്ന...

ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

0
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ...

കസ്റ്റഡയിലിരിക്കെ യുവാവ് തൂങ്ങിമരിച്ച സംഭവം : ക്രൈംബ്രാഞ്ച് പെണ്‍സുഹൃത്തിന്റെ മൊഴിയെടുത്തു

0
കല്പറ്റ: ആദിവാസിയുവാവ് അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി ഉന്നതിയിലെ ഗോകുല്‍ പോലീസ് കസ്റ്റഡയിലിരിക്കെ...