എസ്എൻഡിപി യോഗം കുന്നന്താനം ശാഖാക്ഷേത്രം പ്രതിഷ്ഠാവാർഷിക ഉത്സവം ഞായറാഴ്ച തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കുന്നന്താനം : എസ്എൻഡിപി യോഗം കുന്നന്താനം ശാഖാക്ഷേത്രം പ്രതിഷ്ഠാവാർഷിക ഉത്സവം ഞായറാഴ്ച തുടങ്ങി. പ്രബോധനത്തിനായി എത്തിയ ആചാര്യൻ ശിവഗിരിമഠം ധർമസംഘം പ്രസിഡന്റ് സച്ചിദാനന്ദസ്വാമിയെ വൈകിട്ട് ചേർന്ന ചടങ്ങിൽ സ്വീകരിച്ചു. മഹാശാന്തി ഹവനയജ്ഞത്തിൽനിന്ന് ജ്വലിപ്പിച്ച ദീപം, കുന്നന്താനം ടൗൺചുറ്റി നടത്തിയ ശ്രീനാരായണ ദിവ്യജ്യോതിസ് പ്രയാണത്തിന് ശേഷം വേദിയിൽ പ്രതിഷ്ഠിച്ചു. ഇന്ന് വൈകിട്ട് 6.45-ന് മെഗാതിരുവാതിര, കലാവിരുന്ന് തുടങ്ങും. വനിതാസംഘം, യൂത്ത് മൂവ്മെന്റ്, കുമാരിസംഘം എന്നിവയിലെ അംഗങ്ങൾ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ ഏഴിന് യൂണിയൻ വനിതാ സംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ ഗുരുദേവകൃതികളുടെ പാരായണം നടത്തും. 10.15-ന് സച്ചിദാനന്ദസ്വാമിയുടെ കാർമികത്വത്തിൽ ദിവ്യപ്രബോധനം തുടങ്ങും.

വൈകിട്ട് നാലിന് ഗുരു-മഹാത്മജി സമാഗമശതാബ്ദി സമ്മേളനം യോഗം കൗൺസിലർ മന്മഥൻ ഉദ്‌ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എം. തമ്പി അധ്യക്ഷത വഹിക്കും. ചാണ്ടി ഉമ്മൻ എംഎൽഎ പങ്കെടുക്കും. വൈകീട്ട് 7.30-ന് ചിറക്കര വി. വിജയകുമാർ കഥാപ്രസംഗം നടത്തും. ബുധനാഴ്ച രാവിലെ 11.30-ന് സമൂഹപ്രാർഥന, സർവൈശ്വര്യപൂജ എന്നിവ നടക്കും. 2.30-ന് സച്ചിദാനന്ദസ്വാമി ധ്യാനം നയിക്കും. വൈകിട്ട് അഞ്ചിന് യജ്ഞം സമാപിക്കും. 7.30-ന് തിരുവനന്തപുരം നാടകനിലയത്തിന്റെ നാടകം നടത്തും. വ്യാഴാഴ്ച രാവിലെ ഏഴിന് വനിതാ സംഘം സെക്രട്ടറി മിനി പ്രസാദ് ഗുരുദേവകൃതികളുടെ പാരായണം നടത്തും. 8.30-ന് ശതകലശ പൂജയും അഭിഷേകവും നടക്കും. വൈകിട്ട് 6.45-ന് മംഗളാരതിയോടെ ഉത്സവം സമാപിക്കും. 7.30-ന് ഹരിപ്പാട് രാധേയം ഭജൻസ് ഭക്തിഗാനസുധ നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...