മീററ്റ്: ഉത്തര്‍പ്രദേശില്‍ ഗുണ്ടാനേതാവ് അനില്‍ ദുജാന കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് പ്രത്യേക ടാസ്‌ക് ഫോഴ്‌സുമായുള്ള ഏറ്റുമുട്ടലില്‍ മീററ്റില്‍ വെച്ചാണ് ദുജാന കൊല്ലപ്പെട്ടത്. കൊലപാതകവും പിടിച്ചുപറിയും ഉള്‍പ്പെടെ ദുജാനയ്‌ക്കെതിരെ 62 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുപി എസ്ടിഎഫ് സംഘവും അനില്‍ ദുജാനയുടെ സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായാണ് പ്രാഥമിക വിവരം.
ഏറ്റുമുട്ടലില്‍ ഗുണ്ടാനേതാവ് വെടിയേറ്റ് മരിക്കുകയായിരുന്നു. ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ്, ഡല്‍ഹി-എന്‍സിആര്‍, ഹരിയാന എന്നിവിടങ്ങളില്‍ ഭീകരതയുടെ പര്യായമായാണ് അനില്‍ ദുജാനയെ കണക്കാക്കിയിരുന്നത്. 2023 ഏപ്രില്‍ 10-നാണ് അനില്‍ ജയില്‍ മോചിതനായത്. ജയില്‍ മോചിതനായ ഉടന്‍ ഇയാള്‍ ഗൗതം ബുദ്ധ് നഗറില്‍ എത്തി തനിക്കെതിരെ മൊഴി നല്‍കിയവരെ ഭീഷണിപ്പെടുത്തിയിരുന്നു.