യുപിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; ഗുണ്ടാനേതാവിനെ വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

മീററ്റ്: ഉത്തര്‍പ്രദേശില്‍ ഗുണ്ടാനേതാവ് അനില്‍ ദുജാന കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് പ്രത്യേക ടാസ്‌ക് ഫോഴ്‌സുമായുള്ള ഏറ്റുമുട്ടലില്‍ മീററ്റില്‍ വെച്ചാണ് ദുജാന കൊല്ലപ്പെട്ടത്. കൊലപാതകവും പിടിച്ചുപറിയും ഉള്‍പ്പെടെ ദുജാനയ്‌ക്കെതിരെ 62 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുപി എസ്ടിഎഫ് സംഘവും അനില്‍ ദുജാനയുടെ സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായാണ് പ്രാഥമിക വിവരം.

ഏറ്റുമുട്ടലില്‍ ഗുണ്ടാനേതാവ് വെടിയേറ്റ് മരിക്കുകയായിരുന്നു. ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ്, ഡല്‍ഹി-എന്‍സിആര്‍, ഹരിയാന എന്നിവിടങ്ങളില്‍ ഭീകരതയുടെ പര്യായമായാണ് അനില്‍ ദുജാനയെ കണക്കാക്കിയിരുന്നത്. 2023 ഏപ്രില്‍ 10-നാണ് അനില്‍ ജയില്‍ മോചിതനായത്. ജയില്‍ മോചിതനായ ഉടന്‍ ഇയാള്‍ ഗൗതം ബുദ്ധ് നഗറില്‍ എത്തി തനിക്കെതിരെ മൊഴി നല്‍കിയവരെ ഭീഷണിപ്പെടുത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിവേഗ റെയിൽ പദ്ധതി നഷ്ടപ്പെടാൻ കാരണം സർക്കാരിന്റെ പിടിപ്പുകേട്: ജോൺ ബ്രിട്ടാസ് എം. പി

0
ന്യൂഡൽഹി: അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്...

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും : റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍

0
പത്തനംതിട്ട : മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യൂ...

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0
പത്തനംതിട്ട: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം...