ഗ്യാങ്‌സ്റ്റർ കപിലിന്‍റെ പങ്കാളിയായ ലേഡി ഡോൺ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഈ വർഷം ജനുവരിയിൽ എയർ ഇന്ത്യ ക്രൂ അംഗത്തെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവിന്‍റെ പങ്കാളിയെ പിടികൂടി പോലീസ്. നോയിഡയിലെ ജിമ്മിൽ നിന്ന് ഇറങ്ങിയ സൂരജ് മാൻ (30) കാറിനുള്ളിൽ വെടിയേറ്റ് മരിച്ച സംഭവത്തിലാണ് ഇവരും പിടിയിലായത്. ലേഡി ഡോൺ എന്നറിയപ്പെടുന്ന കാജൽ ഖത്രിയാണ് അറസ്റ്റിലായത്. ഗ്യാങ്‌സ്റ്ററായ കപിൽ മാന്‍റെ പങ്കാളിയാണ് കാജല്‍. കപിലിന്‍റെ നിര്‍ദേശപ്രകാരമാണ് മറ്റൊരു ഗുണ്ടാ നേതാവായ പർവേഷ് മാന്‍റെ സഹോദരൻ സൂരജ് മാനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ജനുവരി 19 ന് എയർ ഇന്ത്യ അംഗമായ സൂരജ് മാൻ നോയിഡയിലെ തന്‍റെ വസതിക്ക് സമീപമുള്ള ജിമ്മിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ മൂന്ന് പേർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

എംസിഒസിഎ കേസിൽ ജയിലിൽ കഴിയുന്ന നീരജ് ബവാനിയ സംഘത്തിലെ പ്രധാന അംഗമായ പർവേഷ് മാൻ ആയിരുന്നു ഇയാളുടെ സഹോദരൻ. സൂരജിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും 2018 ജൂലൈയിൽ ആരംഭിച്ച ലോറൻസ് ബിഷ്‌ണോയ്-ഗോഗി സംഘത്തിലെ അംഗമായ പർവേഷും കപിൽ മാനും തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് കണ്ടെത്തി. കപിൽ മാന്‍റെ പിതാവിന്‍റെ കൊലപാതകത്തിന് പിന്നിൽ പർവേഷ് മാൻ ആണെന്നും ഇതിന്‍റെ പ്രതികാരത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. കാജൽ ഖത്രി കൊലപാതകക്കേസിൽ പ്രതിയാണെന്നും പിടികൂടാൻ സഹായിക്കുന്നവര്‍ക്ക് 25,000 രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കപിലിന്‍റെ അഭാവത്തില്‍ കാജൽ ആണ് ഗുണ്ടാ സംഘത്തിന് നേതൃത്വം കൊടുത്തിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...