ബെംഗലൂരു : കര്‍ണാടകയില്‍ വന്‍ കഞ്ചാവ് വേട്ട. നാല് ഏക്കര്‍ സ്ഥലം പാട്ടത്തിന് എടുത്ത് നടത്തിയിരുന്ന കഞ്ചാവ് കൃഷിയാണ് പോലീസ് കണ്ടെത്തി നശിപ്പിച്ചത്. രാംപുരയിലെ ചിത്രദുര്‍ഗയിലാണ് വ്യാപകമായി കഞ്ചാവ് വളര്‍ത്തിയിരുന്നത്.
പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം നാല് കോടി രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്. കഞ്ചാവ് കൃഷിക്കായി സ്ഥലം പാട്ടത്തിനെടുത്തയാളെ പോലീസ് തിരയുകയാണ്.