കുവൈത്ത് സിറ്റി : കുവൈത്തില്‍ വിവിധ ഭാഗങ്ങളില്‍ കര്‍ശന ട്രാഫിക്ക് പരിശോധനയുമായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം. പരിശോധനയില്‍ ആകെ 23,000 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. അശ്രദ്ധമായി വാഹനമോടിച്ച് 20 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ 134 വാഹനങ്ങളും ആറ് മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. ഇവ ഗാരേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 18 ജുവനൈലുകളെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. 224 ഗുരുതരമായ അപകടങ്ങളും 1,518 ചെറിയ അപകടങ്ങളും ഉൾപ്പെടെ 1,742 അപകടങ്ങളാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പട്രോളിംഗ് കഴിഞ്ഞ ഒരാഴ്ചക്കിടെ കൈകാര്യം ചെയ്തത്.
വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന 27 പേരെ പിടികൂടാൻ സാധിച്ചു. താമസ കാലാവധി കഴിഞ്ഞ 12 പേരെ അറസ്റ്റ് ചെയ്യാൻ ട്രാഫിക് പോലീസിന് കഴിഞ്ഞു. മയക്കുമരുന്ന് കേസില്‍ പിടികൂടിയ രണ്ട് പേരെ ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് നാര്‍ക്കോട്ടിക്സ് കണ്‍ട്രോളിലേക്ക് റഫര്‍ ചെയ്തുവെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് അവയർനസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ മേജർ അബ്‍ദുള്ള ബു ഹസ്സൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.