സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നു ; ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കെതിരായ നടപടിക്കെതിരെ വേടൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പുലിപ്പല്ല് കേസിൽ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കെതിരായ നടപടിക്കെതിരെ റാപ്പർ വേടൻ. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെയാണ് തോന്നിയതെന്ന് വേടൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വേടൻ പ്രതിയായ പുലിപ്പല്ല് കേസിൽ മെയ് ആറാം തീയതിയാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അധീഷിനെ സ്ഥലം മാറ്റിക്കൊണ്ട് വനംവകുപ്പ് ഉത്തരവിറക്കിയത്. ‘അധീഷിനെതിരായ നടപടി സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. എന്റെ മാത്രം അഭിപ്രായമാണ്. ഞാൻ ചെയ്ത ജോലിക്ക് എനിക്ക് കിട്ടുന്ന സാധനങ്ങളാണ് ഈ വേട്ടയാടൽ. അത് ജീവിതകാലം മുഴുവൻ ഉണ്ടാകും. ഇത് നിരന്തരമായി ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഇത് എനിക്ക് ശീലമായി മാറിയിരിക്കുന്നു. എന്തെങ്കിലും പറഞ്ഞാൽ വിവാദമാകും. കുറച്ച് ദിവസം കൂടി മര്യാദയ്ക്ക് ജീവിക്കട്ടെ’; വേടൻ പറഞ്ഞു.

കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് റാപ്പർ വേടനെ പുലിപ്പല്ല് കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ശ്രീലങ്കൻ ബന്ധം ഉൾപ്പടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകൾ അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. പിന്നാലെയാണ് അധീഷിനെ മലയാറ്റൂർ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടത്. പ്രഥമദൃഷ്ട്യാ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വനം മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സംബന്ധിച്ച് തീരുമാനം എടുക്കുമെന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണം ; വിശദീകരണവുമായി സിപിഎം

0
കണ്ണൂർ: ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണത്തിൽ...

തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി...

ഹല്‍ദ്വാനിയിലെ ശുദ്ധികലശത്തിനെതിരായ വിമര്‍ശനം ; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

0
ഡെറാഡൂണ്‍: ഹല്‍‌ദ്വാനിയിലെ ശുദ്ധികലശത്തെ വിമർശിച്ചും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചും...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; 53കാരൻ അറസ്റ്റിൽ

0
കോഴിക്കോട് : കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാൾ...