പത്തനംതിട്ട ഡോക്ടെഴ്സ് ലൈന്‍ റോഡില്‍ കാടുകയറിയ സ്ഥലത്ത് മാലിന്യവും ഇഴജന്തുക്കളും പെരുകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ഡോക്ടെഴ്സ് ലൈന്‍ റോഡില്‍ കാടുകയറി കിടക്കുന്ന പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യം വര്‍ധിക്കുന്നു. പ്രദേശത്ത് വ്യാപകമായി മാലിന്യങ്ങള്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയതോടെ എലികളുടെയും ഇഴജന്തുക്കളുടെയും പ്രധാന താവളമായി മാറി ഇവിടം. മാലിന്യങ്ങള്‍ കുന്നുകൂടി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഇടക്കെപ്പോഴോ ഇത് നീക്കം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും പഴയപടിയായി. കാട് നിറഞ്ഞ പറമ്പില്‍ നിന്നും  പാമ്പുകള്‍ പകല്‍ സമയങ്ങളില്‍ പോലും റോഡിലേക്ക് ഇറങ്ങുന്നത് പതിവാകുന്നുണ്ട്. ജനറല്‍ ആശുപത്രിയിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും ആളുകള്‍ കാല്‍നടയായും വാഹനത്തിലും യാത്ര ചെയ്യുന്നത് ഈ വഴിയിലൂടെയാണ്. ഈ ഭാഗത്തെ തോട്ടിലും മാലിന്യം തള്ളുന്നത്‌ പതിവാണ്.

ഈ സ്ഥലത്തെ കാടുകള്‍ നീക്കം ചെയ്തിരുന്നുവെങ്കില്‍ പ്രദേശത്തെ പാമ്പ് ഭീതിക്കും മാലിന്യ പ്രശ്നത്തിനും ഒരു പരിധിവരെ പരിഹാരമാകുമായിരുന്നു. എന്നാല്‍ പത്തനംതിട്ട നഗരസഭ ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്നാണ് ആക്ഷേപം ഉയരുന്നത്. ഇവിടെ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും നഗരസഭയ്ക്ക് കഴിയുന്നില്ല. സന്ധ്യ കഴിഞ്ഞാല്‍ പാമ്പുകളെ ഭയന്ന് വേണം ഈ റോഡിലൂടെ നടക്കുവാന്‍. പല തവണ റോഡില്‍ പാമ്പുകളെ കണ്ടതോടെ ജനങ്ങളും ഭീതിയിലാണ്. ജനറല്‍ ആശുപത്രിക്ക് പുറകില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരെ കാണുവാന്‍ രോഗികള്‍ സഞ്ചരിക്കുന്നത് ഈ വഴിയാണ്. കാടുകയറിയ പ്രദേശം പാമ്പുകളുടെ താവളമായി മാറിയിട്ടും ഇത് നീക്കം ചെയ്യാത്ത അധികൃതരുടെ സമീപനത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു ; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ...

0
ന്യൂഡൽഹി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ...

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...