ചുങ്കപ്പാറ: കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ തീർത്ഥാടന വിനോദ സഞ്ചാര മേഖലയിലേക്കുള്ള മാരംങ്കുളം – നിർമ്മല പുരം റോഡ് സൈഡിൽ നിരന്തരമായി മൽസ്യ മാംസ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും തള്ളുക പതിവായിരിക്കുന്നു. അസഹനീയമായ ദുര്‍ഗന്ധം മൂലം കാൽ നട യാത്രക്കാർക്കും പരിസരവാസികൾക്കും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. തെരുവുനായ്ക്കൾ കുറുനരി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളും ഇത് ഭക്ഷിക്കുകയും ചിതറിയിടുകയും ചെയ്യുന്നതിനാൽ കാക്ക അടക്കമുള്ള പക്ഷികൾ ഈ മാലിന്യങ്ങൾ ജലസ്രോതസുകളിൽ ഇട്ട് ജലം മലിനമാക്കുന്ന സ്ഥിതിയാണ്. ഈച്ച, കൊതുക് എന്നിവയുടെ ശല്യവും അതിരൂക്ഷമാണ്. ആരോഗ്യ വകുപ്പും, പോലീസും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിർമ്മലപുരം – ചുങ്കപ്പാറ ജനകിയ വികസന സമതിയോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായ സോണി കൊട്ടാരം, ജോസി ഇലഞ്ഞിപ്പുറം, ജോയി പീടികയിൽ ബാബു പുലി തിട്ട, ബിജു മോടിയിൽ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1