റാന്നി: ക്യാമറയെയും രാത്രി വാച്ചറേയും നോക്ക് കുത്തികളാക്കി മാലിന്യം തള്ളല്‍ രൂക്ഷം. പരാതി നല്‍കി പഞ്ചായത്തധികൃതര്‍. പഴവങ്ങാടി പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാൻ്റിനു സമീപം മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനാണ് പഞ്ചായത്ത് ക്യാമറ സ്ഥാപിച്ചത്. എന്നാൽ ക്യാമറയിൽ മാലിന്യം ഇടുന്നവരെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ പഞ്ചായത്ത് രാത്രികാലത്ത് നിരിക്ഷണത്തിനു വാച്ചറെ നിയമിച്ചു. എന്നിട്ടും മാലിന്യം നിക്ഷേപിക്കലിന് കുറവില്ല.
പഴവങ്ങാടിയിൽ മാലിന്യ സംസ്കരണം പുറത്ത് കൂട്ടിയിട്ടുള്ള കത്തിക്കലാണെന്നു പരാതി വ്യാപകമായതിനാലാണ് ദിവസ വേതന അടിസ്ഥാനത്തിൽ പഞ്ചായത്ത് ജോലിക്കാരനെ നിയോഗിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പഞ്ചായത്ത് വക സ്ഥലത്ത് മാലിന്യവുമായി വന്ന വാഹനത്തിന്‍റെ ചിത്രം പകര്‍ത്തി കാവല്‍ക്കാരന്‍ പഞ്ചായത്തിൽ കൊടുത്തിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് വാഹനത്തിന്‍റെ ചിത്രം അടക്കം, പോലീസിലും, മോട്ടോർ വാഹന വകുപ്പിനെയും കൂടുതല്‍ അന്വേക്ഷണത്തിനായി ഏല്പിച്ചു. എന്നാൽ വാഹനം ഡെല്‍ഹി രജിട്രേഷൻ ആയതിനാൽ കണ്ടു പിടിക്കാനായില്ലാ എന്നാണവരുടെ മറുപടി. പ്രശ്നത്തിനു പരിഹാരമായില്ലങ്കിൽ പഞ്ചായത്ത് അധികൃതരുടെ നേരിട്ടുള്ള നോട്ടത്തിൽ മാലിന്യം ഇടുന്ന വാഹനങ്ങൾ പിടികൂടാനോരുങ്ങുകയാണ് പഞ്ചായത്ത് അധികൃതർ.