മല്ലപ്പള്ളി മാർക്കറ്റിലും സമീപവും മാലിന്യം കുമിഞ്ഞ് കൂടുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മാർക്കറ്റിലും സമീപവും മാലിന്യം തള്ളുന്നതായി പരാതി. പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന ഹരിത ഇക്കോ കളക്ഷൻ സെന്ററിന് സമീപം മാലിന്യം കെട്ടികിടക്കുന്ന കാഴ്ചയാണ് നിത്യവും കാണുന്നത്. കളക്ഷൻ സെന്റർ നിറഞ്ഞതിനെ തുടർന്ന് മാലിന്യങ്ങൾ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടിയനിലയിൽ സെന്ററിന് പുറത്തും നിറഞ്ഞിരിക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യം ഉള്ളതായും പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം ഭക്ഷണാവിഷ്ടങ്ങളും മറ്റും ചാക്കിൽ കെട്ടി മാർക്കറ്റിലും റോഡിലും തള്ളിയ നിലയിലായിരുന്നു. തെരുവ് നായകളും പക്ഷികളും റോഡിൽ നിരന്നതോടെ വഴി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ദുർഗന്ധം വമിക്കുന്നതിനാൽ പ്രദേശവാസികൾ ദുരിതത്തിലായിരിക്കുകയാണ്. ജനജീവിതം ദുസഹമായിട്ടും പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടി സ്വികരിക്കുമെന്ന് പറയുന്ന അധികൃതർ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ്. മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹൈവേകളിൽ സുരക്ഷ ശക്തമാക്കുന്നു; 10 മിനിറ്റ് സമയപരിധി പാലിക്കാത്ത ആംബുലൻസുകൾക്ക് 10,000 രൂപ പിഴ

0
ന്യൂഡല്‍ഹി: ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശവുമായി ദേശീയപാത...

ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം...

ലോക്സഭയിൽ മലയാളപ്പാട്ടുമായി സുരേഷ് ഗോപി

0
ന്യൂഡൽഹി : കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ...