പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ യു​വ​തി​ക്ക് പ​രി​ക്കേ​റ്റു

For full experience, Download our mobile application:
Get it on Google Play

തെ​ന്മ​ല : വ​ഴി​യോ​ര ക​ച്ച​വ​ട ക​ട​യി​ലെ പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ ക​ട​യു​ട​മ​യാ​യ യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. ആ​ര്‍​പി​എ​ല്‍ 9-ബി ​കോ​ള​നി​യി​ല്‍ വി​ജി (30) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തെ​ന്മ​ല പ​ര​പ്പാ​ര്‍ ഡാ​മി​ന് സ​മീ​പം ആണ് സംഭവം. ഇ​ന്ന​ലെ ഉച്ചകഴിഞ്ഞ് മൂ​ന്ന് മണിയോടെ​യാ​ണ് സം​ഭ​വം. ശ​ബ്ദം​ കേ​ട്ട് സ​മീ​പ​ത്തെ ക​ട​യി​ലു​ണ്ടായി​രു​ന്ന​വ​രും നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി സി​ലി​ണ്ട​റി​ല്‍ നി​ന്നു​ള്ള തീ ​കെ​ടു​ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ക​ട പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സി​ലി​ണ്ട​റി​ല്‍ നി​ന്നു​ള്ള തീ ​ക​ട​യ്ക്ക് സ​മീ​പ​ത്തെ മ​ര​ത്തി​ലേ​ക്ക് പി​ടി​ച്ചു​വെ​ങ്കി​ലും പു​ന​ലൂ​രി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​നസേന എ​ത്തി മ​ര​ങ്ങ​ളി​ലേ​ക്ക് പ​ട​ര്‍​ന്ന തീ ​കെ​ടു​ത്തി. തെ​ന്മ​ല പോലീ​സ് സ്ഥ​ല​ത്ത് എ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. യു​വ​തി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇ​വ​രെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...