ഡല്‍ഹി : ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു. ഉറങ്ങി കിടക്കുന്നതിനിടയിലാണ് അപകടം. സുശില (36), മോഹന്‍ (7), മാന്‍സി (7) എന്നിവരാണ് മരിച്ചത്. സുശിലയുടെ മൂത്തമകള്‍ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടയിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂത്തമകള്‍ ഒഴികെ അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു. അപകടമുണ്ടായപ്പോള്‍ തന്നെ മൂത്തമകള്‍ ഓടി രക്ഷപ്പെട്ടു. 40 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഇളയ കുട്ടികള്‍ ഉറങ്ങി കിടന്നതിനാല്‍ രക്ഷപ്പെടാനായില്ല. സംഭവസമയത്ത് സുശീലയുടെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല.