കുണ്ടറ: പേരയത്ത് ഗ്യാസ് ഗോഡൗണില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഗോഡൗണില്‍ ഉണ്ടായിരുന്ന നൗഫല്‍ എന്നാള്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഗ്യാസ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് അനതികൃതമായാണ് എന്നാണ് വിവരം. ഇവിടെനിന്നും സിലിണ്ടറിനുള്ളില്‍ ഗ്യാസ് നിറക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 100 ഓളം ഗ്യാസ് സിലിണ്ടറുകളും ഗോഡൗണില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ ഒരു സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. കുണ്ടറ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.