കോന്നിയുടെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു ; നാളെ യോഗം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ ടൂറിസം സാധ്യതകള്‍ ചര്‍ച്ച ചെയ്യാനും കോന്നി ടൂറിസത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുമായി നാളെ (12) ഉന്നതതല സംഘത്തിന്റെ സന്ദര്‍ശനവും യോഗവും ചേരുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ടൂറിസം രംഗത്തെ വിദഗ്ധരും അനുഭവസമ്പത്തുള്ളവരുമായ പ്രമുഖര്‍ സന്ദര്‍ശനത്തിലും യോഗത്തിലും പങ്കാളികളാകും.

ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ടിന്റെ ഭാഗമായി കോന്നി മാറുമ്പോള്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്യും. കോന്നി നിയോജക മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളിലും ടൂറിസം സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കുന്നത്. രാവിലെ 9.30ന് കോന്നി വനം വകുപ്പ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ യോഗം ആരംഭിക്കും. വിശ്വസഞ്ചാരിയായിട്ടുള്ള സന്തോഷ് ജോര്‍ജ് കുളങ്ങര, ഹോസ്പിറ്റാലിറ്റി, ഇക്കോ ടൂറിസം രംഗത്തെ പ്രമുഖര്‍, ആര്‍ക്കിടെക്ച്ചര്‍ രംഗത്തെ വിദഗ്ധര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തിന്റെ ഭാഗമാകുമെന്നും എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....