പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് എട്ട് ആശുപത്രികളില്‍ നിര്‍മിക്കുന്ന ഓക്‌സിജന്‍ പ്ലാന്റുകളിലെ ആദ്യ പ്ലാന്റ് ഞായറാഴ്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തി.

പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചുള്ള രണ്ട് പ്ലാന്റുകളാണ് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. 1500 ലിറ്റര്‍ ഓക്‌സിജന്‍ ഒരേ സമയം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റാണ് നിര്‍മ്മിക്കുന്നത്. വലിയ പ്ലാന്റില്‍ നിന്നും ഒരു മിനിറ്റില്‍ 1000 ലിറ്ററും ചെറിയ പ്ലാന്റില്‍ നിന്നും ഒരു മിനിറ്റില്‍ 500 ലിറ്റര്‍ ഓക്സിജനുമാണ് ഉത്പാദിപ്പിക്കുക. ആദ്യ ഘട്ടത്തില്‍ അഞ്ഞൂറ് ലിറ്റര്‍ ഓക്‌സിജന്‍ നിര്‍മ്മാണ ശേഷിയുള്ള ടാങ്കാണ് ആശുപത്രിയില്‍ എത്തിയിരിക്കുന്നത്.

ഓപ്പറേഷന്‍ തീയറ്റര്‍, കാഷ്വാലിറ്റി, ഐസിയു, കോവിഡ് വാര്‍ഡുകള്‍ തുടങ്ങി 150 ഓളം ഓക്‌സിജന്‍ ആവശ്യമായ പോര്‍ട്ടുകള്‍ ആശുപത്രിയിലുണ്ട്. മുമ്പ് വലിയ സിലിണ്ടറില്‍ ഓക്‌സിജന്‍ നിറച്ചായിരുന്നു ഇവിടേക്ക് എത്തിച്ചിരുന്നത്. ഓക്‌സിജന്‍ ക്ഷാമത്തിന് ശാശ്വത പരിഹാരമായാണ് പ്ലാന്റിന്റെ നിര്‍മ്മാണം. പ്ലാന്റില്‍ നിന്ന് എല്ലാ സ്ഥലങ്ങളിലേയും പോര്‍ട്ടുകളിലേക്ക് നേരിട്ട് ഓക്‌സിജന്‍ എത്തിക്കാം എന്ന സവിശേഷതയുണ്ട്. സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ജില്ലയില്‍ നിര്‍മിക്കുന്ന ഓക്സിജന്‍ പ്ലാന്റുകളില്‍ ആദ്യത്തെ പ്ലാന്റ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്നത്.

മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, എച്ച്എംസി അംഗങ്ങളായ എം.ജെ. രവി, പി.കെ. ജേക്കബ്, ജയപ്രകാശ്, ഷാഹുല്‍ ഹമീദ്, റെനീസ് മുഹമ്മദ്, അന്‍സാരി അസീസ്, ബിജു മുസ്തഫ, സുമേഷ് ഐശ്വര്യ, നൗഷാദ് കണ്ണംങ്കര, ആശുപത്രി ആര്‍എംഒ ഡോ. ആശിഷ് മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...