ഗ്യാസ് ചോര്‍ച്ച : മടവാക്കരയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരിച്ചെത്തിക്കാന്‍ നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മണലി മടവാക്കരയില്‍ ഗ്യാസ് ചോര്‍ച്ചയെത്തുടര്‍ന്ന് ഒരാഴ്ചയായി കുടിയൊഴിപ്പിക്കപ്പെട്ട നാട്ടുകാരെ വീടുകളിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടി തുടങ്ങി. കൊച്ചി- സേലം ഗ്യാസ് പദ്ധതിയുടെ ഹ്യൂമന്‍ റിസോഴ്സസ് മാനേജരും ഐഒസി പ്രതിനിധികളും നാട്ടുകാരെ കാണുന്നതിനായി മടവാക്കരയിലെത്തി. തുടര്‍ന്നാണ് ഇന്ന് ആറുമണിക്ക് ശേഷം നാട്ടുകാര്‍ക്ക് വീടുകളിലേക്ക് മടങ്ങുന്നതിന് അനുവദിക്കാന്‍ ധാരണയായത്. കട്ട് ചെയ്ത വൈദ്യുതി പുനരാരംഭിക്കും. ചോർച്ച ഉണ്ടായ ഭാഗം വെല്‍ഡ് ചെയ്ത് ഗ്യാസ് നീക്കം സുഗമമാക്കാന്‍ ഒരാഴ്ച എടുക്കും. അതുവരെ വലിയ വാഹനങ്ങള്‍ അതുവഴി കടന്നുപോകുന്നതിന് നിയന്ത്രണം ഉണ്ടാകും.

എന്നാല്‍ നാട്ടുകാരുടെ ചെറുവാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാവില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് പരിശോധനയ്ക്കിടെ പൈപ്പ് ലൈന്‍ ചോർച്ച ഉണ്ടായത്. അപകടമൊഴിവാക്കാനാണ് പ്രദേശത്തെ 20 വീട്ടുകാരെ ഒഴിപ്പിച്ചത്. ബന്ധുവീടുകളിലും മറ്റുമായി താമസിക്കുന്നവര്‍ക്ക് കമ്പനി പുരവധിവാസം ഒരുക്കിയിരുന്നില്ല. അറ്റകുറ്റപ്പണി പൂര്‍ത്തിയാവാത്തതിനാല്‍ അഞ്ചു ദിവസമായി നാട്ടുകാര്‍ക്ക് വീട്ടിലേക്ക് മടങ്ങി വരുന്നതിനും കഴിഞ്ഞിരുന്നില്ല. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഗ്യാസ് ചോര്‍ച്ച വേഗത്തില്‍ പരിഹരിച്ച് ആളുകള്‍ക്ക് വീട്ടിലേക്ക് വരുന്നതിന് വഴി തുറന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....