വാഷിങ്‌ടണ്‍ : ഫോബ്‌സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനം ഇനി ഗൗതം അദാനിക്കാണ്. ഫോബ്‌സിന്‍റെ കണക്കുപ്രകാരം 154.7 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ മൊത്തം ആസ്തി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെയും ലൂയിസ് വിട്ടന്‍റെ ബെര്‍നാഡ് അര്‍നോള്‍ട്ടിനെയും പിന്തള്ളിയാണ് അദാനി രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുന്നത്.
ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തന്നെയാണ്. 273.5 ബില്യണ്‍ ഡോളറാണ് മസ്‌കിന്‍റെ ആസ്തി. ഫോര്‍ബ്സിന്‍റെ സമ്പന്നരുടെ പട്ടികയില്‍ ഇപ്പോള്‍ അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തും ബെസോസ് നാലാം സ്ഥാനത്തുമാണ്. 2022 മാർച്ചിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗുകൾ പ്രകാരം അദാനി എന്‍റെര്‍പ്രൈസസ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ 75 ശതമാനം ഓഹരിയും അദാനിയുടെ സ്വന്തമാണ്.