പത്തനംതിട്ട: വിനോദസഞ്ചാര മേഖയായ ഗവി ഇനി വിളിച്ചാൽ വിളിപ്പുറത്ത്. പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡാണ് ഗവി. ഇവിടെ വർഷങ്ങളായി ഗവിയെന്ന പ്രദേശം പരിധിയിക്ക് പുറത്താണ്. കെ.എഫ് ഡി സി.യുടെ അധിനതയിൽ ഏലത്തോട്ടവും നിരവധി തൊഴിലാളികളും താമസിച്ച് വരികയാണ്. അതോടൊപ്പം സഞ്ചാരികളുടെ മനം കവരുന്ന ആകർഷണീയമായ ലോക ശ്രദ്ധയാകർഷിച്ച വിനോദ സഞ്ചാര കേന്ദ്രംവുമാണ്. ഇവിടെ സ്വദേശീയരും വിദേശിയരുമായ നിരവധിയാളുകൾ ദിനം പ്രതി ഗവി കാണാൻ വന്നു പോകുന്നു.
പത്തനംതിട്ടയിലെ ആങ്ങമുഴി ചെക്ക് പോസ്റ്റ് വഴി ഗവി കണ്ട് വള്ളക്കടവ് വണ്ടിപ്പെരിയാർ വഴി ദിനംപ്രതി സഞ്ചാരികൾ മടങ്ങിപോകുന്നു.
അതുപോലെ തന്നെ കുമളി, വണ്ടിപ്പെരിയാർ വള്ളക്കടവ് വഴിയും നിരവധി വിനോദ സഞ്ചാരികൾ ഗവി കണ്ട് മടങ്ങുന്നുണ്ട്. പെരിയാർ കടുവാ സങ്കേതത്തിന്റെ നടുവിലാണ് ഗവി എന്ന സ്ഥിതി ചെയ്യുന്നത്. കെ.എഫ് ഡി.സി.യുടെ ഏലത്തോ ട്ടത്തിൽ ഇരുന്നൂറോളം തൊഴിലാളികളും ഇരുപതിനടുത്തായി ജീവനക്കാരും ഉണ്ട്. ഇവർ ബാങ്ക്, സ്കൂൾ , കോളേജ്, വൈദ്യുതി വകുപ്പ്, തുടങ്ങി മറ്റുള്ള കാര്യങ്ങൾക്ക് ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് വണ്ടിപ്പെരിയാറിനെയാണ്. ഗവിയിൽ നിന്ന് വണ്ടി. ഇന്ന് ഓഗസ്റ്റ് 27 രാവിലെ 11 മണിക്ക് ഗവിയിലെ ആദ്യ മൊബൈൽ ടവർ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിക്കും.