മലയാലപ്പുഴ സഹകരണ ബാങ്കിൽ ഒരു കോടിയുടെ ക്രമക്കേട് കണ്ടെത്തി ; സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എൽ.ഡി.എഫ് ഭരിക്കുന്ന മലയാലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ ഒരു കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തി. ബാങ്ക് സെക്രട്ടറി ഷാജിയെ ഭരണസമിതി സസ്‌പെൻഡ് ചെയ്തു. ഭരണസമിതിയുടെ കത്ത് ലഭിച്ചതായി സഹകരണ വകുപ്പ് കോന്നി അസിസ്റ്റന്റ് രജിസ്ട്രാർ സ്ഥിരീകരിച്ചു.ക്രമരഹിതമായും വഴിവിട്ടും നൽകിയ വായ്പയാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. പലപ്പോഴായി നടന്നിട്ടുള്ള ക്രമക്കേടുകൾ ഭരണസമിതിയുടെ അറിവോടെയാണെന്നും സൂചനയുണ്ട്. ഒരാഴ്ച മുൻപാണ് ഷാജിയെ സസ്‌പെൻഡ് ചെയ്തത്. ഈ വിവരം രഹസ്യമാക്കി വച്ചിരിക്കുകയാണ്. സ്ഥിര നിക്ഷേപത്തിൽ നിന്ന് അല്ലാതെയും നിരവധി പേർക്ക് വഴിവിട്ടു വായ്പ നൽകിയ ഗ്രൂപ്പ് ഓഡിറ്റിങ്ങിൽ കണ്ടത്തിയിട്ടുണ്ട് എന്നാണ് വിവരം.

70 ലക്ഷത്തിന്റെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് പറയുന്നതെങ്കിലും ഒരു കോടിയോളം വരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കമ്പ്യൂട്ടർ സോഫ്ട്‍വെയറിൽ പ്പോലും തിരിമറികൾ നടന്നിട്ടുണ്ടെന്നാണ് വിവരം. വായ്പ കൊടുത്തത് ആർക്കാണെന്ന കാര്യത്തിൽ പോലും വ്യക്തത ഇല്ല. ഇടക്കാലത്ത് ബാങ്കിന്റെ പേരിൽ തുടങ്ങിയ സമത സൂപ്പർ മാർക്കറ്റ് ഭീമമായ നഷ്ടത്തെ തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നു. നിക്ഷേപകത്തുക, ദിന ചിട്ടിയിൽ നിന്നുള്ള വരുമാനം എന്നിവ എടുത്ത് ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട നിലയിലേക്ക് വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത് എന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...