Monday, April 21, 2025 8:07 pm

ഗവി മേഖല “പരിധിക്ക്” പുറത്ത് ; നെറ്റ് വർക്ക് കവറേജ് വേണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ: ഗവി, മൂഴിയാർ, കൊച്ചുപമ്പ മേഖലയിൽ ബി.എസ്​.എൻ.എല്ലിന്​ ഒട്ടും റേഞ്ച് ഇല്ല. ഇതു കേൾക്കാനും പറയാനും തുടങ്ങിയിട്ട് മാസങ്ങളായി. 4ജി സൗകര്യങ്ങളോടെ ബി.എസ്.എൻ.എൽ മൊബൈൽ ടവർ സ്ഥാപിക്കണമെന്നാണ്​ പ്രദേശവാസികളുടെ ആവശ്യം.

നിലവിൽ 2ജി ടവർ സാറ്റലൈറ്റിൽ ബന്ധിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിലൂടെ ഡേറ്റാ സംവിധാനം കൈമാറാൻ കഴിയുന്നില്ല. സ്കൂൾ, കോളജ് തലത്തിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളാണ്​ മേഖലയിലുള്ളത്​. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയിട്ടും ഇതുവരെ പ​ങ്കെടുക്കാത്ത വിദ്യാർത്ഥികളുണ്ട്​.

ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ പ്രധാന അണക്കെട്ടുകൾ സ്ഥിതിചെയ്യുന്ന വനമേഖലകൂടിയാണ്. സുരക്ഷ വിഭാഗവുമായി ബന്ധപ്പെട്ട വൈദ്യുതി ബോർഡിന്റെ ഓഫീസുകൾ പ്രവർത്തിക്കുന്നത്​ കൊച്ചുപമ്പ കേന്ദ്രീകരിച്ചാണ്. ബി.എസ്.എൻ.എല്ലിന്റെ ഒരു റിപ്പീറ്റർ മൂഴിയാർ നാൽപതേക്കറിൽ ഉണ്ടങ്കിലും സിഗ്​നലുകൾ കൃത്യമായി മൂഴിയാർ ശബരിഗിരി പവർ ഹൗസിൽ ലഭിക്കുന്നില്ല.

റേഞ്ചിന്റെ അഭാവംമൂലം കൃത്യസമയത്ത് അടിയന്തര കാര്യങ്ങൾ കൺട്രോൾ റൂമിലും പുറത്തേക്കും അറിയിക്കാൻ കഴിയുന്നില്ല. പവർ ഹൗസിലെ ജീവനക്കാർ പലപ്പോഴും മൊബൈലുമായി റേഞ്ച്​ നോക്കി ഉൾവനത്തിലെ ഉയർന്ന കുന്നിൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി എത്തിയാണ്​ സന്ദേശം കൈമാറുന്നത്. ശബരിമലയിൽ അടിയന്തരഘട്ടങ്ങളിൽ വൈദ്യുതി എത്തിക്കുന്ന കൊച്ചുപമ്പ സബ് സ്​റ്റേഷൻ, ഫോറസ്​റ്റ് സ്​റ്റേഷനുകൾ, ഡാം സൈറ്റുകൾ, പോസ്​റ്റ്​ ഓഫീസ്​, കെ.എസ്.ഇ.ബി കാൻറീൻ, ​ഗസ്​റ്റ് ഹൗസുകൾ, പോലീസ് ഔട്ട് പോസ്​റ്റുകളടക്കം വിവധ സർക്കാർ ഓഫീസുകൾ കൊച്ചുപമ്പയിൽ പ്രവർത്തിക്കുന്നുണ്ട്. ശബരിഗിരി പദ്ധതിയുടെ കക്കി, ആനതോട്, കൊച്ചുപമ്പ എന്നീ അണക്കെട്ടുകളിൽ കക്കിയിൽ മാത്രമാണ് ബി.എസ്.എൻ.എല്ലിന്​ അൽപം റേഞ്ചുള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ 23ന് ജില്ലാ ആസൂത്രണ സമിതി യോഗം...

ഒലവക്കോടുനിന്ന് 6 കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികള്‍ പിടിയില്‍

0
പാലക്കാട് : ഒലവക്കോടുനിന്ന് 6.03 കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികളെ...

എല്ലാ ജില്ലകളിലും അഗ്രി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും : കൃഷിമന്ത്രി പി പ്രസാദ്

0
കാക്കനാട് : കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വി.എഫ്.പി.സി.കെ യുടെ ആഭിമുഖ്യത്തില്‍...

മനുഷ്യ-വന്യജീവി സംഘർഷം കുറക്കുന്നതിനായി ഗിരിജൻ കോളനികളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി

0
പത്തനംതിട്ട: മനുഷ്യ-വന്യജീവി സംഘർഷം കുറക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട സോഷ്യൽ ഫോറെസ്ട്രി ഡിവിഷൻ-...