പത്തനംതിട്ടയില്‍ ഇന്ന് 296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 03

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 234 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 40 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
1 അടൂര്‍ 2
2 പന്തളം (മുടിയൂര്‍കോണം, തോന്നല്ലൂര്‍, കടയ്ക്കാട്, മങ്ങാരം) 14
3 പത്തനംതിട്ട 3
4 തിരുവല്ല (മുത്തൂര്‍, തിരുവല്ല, കുട്ടമ്പുഴ, തുകലശേരി, കാവുംഭാഗം തിരുമൂലപുരം, 36
5 ആനിക്കാട് 1
6 ആറന്മുള (ആറന്മുള, മാലക്കര, എരുമക്കാട്, ഇടശേരിമല) 10
7 അരുവാപുലം 3
8 അയിരൂര്‍ 3
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ 2
11 ചിറ്റാര്‍ 6
12 ഇലന്തൂര്‍ 2
13 ഏറത്ത് (വടക്കടത്തുകാവ്, മണക്കാല, കിളിവയല്‍) 7
14 ഇരവിപേരൂര്‍ 4
15 ഏഴംകുളം (ഏഴംകുളം, ഏനാത്ത്, കൈതപ്പറമ്പ്, അരുളിക്കല്‍) 5
16 എഴുമറ്റൂര്‍ (എഴുമറ്റൂര്‍, തെളളിയൂര്‍, തടിയൂര്‍) 10
17 കടമ്പനാട് (കടമ്പനാട്, മണ്ണടി, തുവയൂര്‍) 6
18 കടപ്ര 5
19 കലഞ്ഞൂര്‍ 5
20 കല്ലൂപ്പാറ (തുരുത്തിക്കാട്, എഴുമറ്റൂര്‍, കല്ലൂപ്പാറ) 6
21 കവിയൂര്‍ 5
22 കൊടുമണ്‍ 3
23 കോയിപ്രം (നെല്ലിമല, കോയിപ്രം) 7
24 കോന്നി 6
25 കൊറ്റനാട് 2
26 കോട്ടാങ്ങല്‍ (ചുങ്കപ്പാറ, കോട്ടാങ്ങല്‍, വായ്പ്പൂര്‍, കുളത്തൂര്‍) 7
27 കോഴഞ്ചേരി 2
28 കുളനട (കുളനട, മാന്തുക, കൈപ്പുഴ, ഉളളന്നൂര്‍, ഞെട്ടൂര്‍)12
29 കുന്നന്താനം 6
30 കുറ്റൂര്‍ (കുറ്റൂര്‍, വെസ്റ്റ് ഓതറ) 5
31 മലയാലപ്പുഴ (മലയാലപ്പുഴ, കുമ്പളാംപോയ്ക, താഴം, ഏറം) 9
32 മല്ലപ്പളളി 2
33 മെഴുവേലി 2
34 മൈലപ്ര 2
35 നാറാണംമൂഴി 2
36 നാരങ്ങാനം 3
37 നെടുമ്പ്രം1
38 നിരണം 2
39 പളളിക്കല്‍ (പഴകുളം, മേലൂട്, പെരിങ്ങനാട്) 14
40 പന്തളം-തെക്കേക്കര (തട്ടയില്‍, പാറക്കര, മന്നംനഗര്‍, കീരുകുഴി, പറന്തല്‍, ഭഗവതിക്കുംപടിഞ്ഞാറ്, പൊങ്ങലടി) 17
41 പെരിങ്ങര1
42 പ്രമാടം (ഇളപ്പുപാറ, പ്രമാടം, മല്ലശേരി, വകയാര്‍, വെളളപ്പാറ) 9
43 പുറമറ്റം (പുറമറ്റം, വെണ്ണിക്കുളം) 7
44 റാന്നി 3
45 റാന്നി-അങ്ങാടി (അങ്ങാടി, റാന്നി) 8
46 റാന്നി-പഴവങ്ങാടി 4
47 റാന്നി-പെരുനാട് 1
48 തണ്ണിത്തോട് 5
49 തോട്ടപ്പുഴശേരി 1
50 തുമ്പമണ്‍ 1
51 വടശേരിക്കര 1
52 വെച്ചൂച്ചിറ 3
53 മറ്റ് ജില്ലക്കാര്‍ 10

ജില്ലയില്‍ ഇതുവരെ ആകെ 8607 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 6154 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) സെപ്റ്റംബര്‍ 29ന് രോഗബാധ സ്ഥിരീകരിച്ച പളളിക്കല്‍ സ്വദേശി (90) ഒക്ടോബര്‍ രണ്ടിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

2) പെരിങ്ങര സ്വദേശി (65) സെപ്റ്റംബര്‍ 23ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്നു നടന്ന പ്രാഥമിക സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.

3) സെപ്റ്റംബര്‍ 30ന് രോഗബാധ സ്ഥിരീകരിച്ച മണ്ണടി സ്വദേശി (70) ഒക്ടോബര്‍ മൂന്നിന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വച്ച് മരണമടഞ്ഞു.

കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ 52 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 166 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 6315 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2237 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2134 പേര്‍ ജില്ലയിലും 103 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 196 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 117 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 68 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 65 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 176 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 76 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 44 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 49 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 80 പേരും, അടൂര്‍ നെടുമ്പ്രം സിഎഫ്എല്‍ടിസിയില്‍ 23 പേരും, മല്ലപ്പളളി സിഎഫ്എല്‍ടിസിയില്‍ 17 പേരും, ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ്-19 ബാധിതരായ 950 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 105 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ആകെ 1966 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.

ജില്ലയില്‍ 14465 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2279 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3412 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 104 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 172 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 20156 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 77382, 938, 78320.
2 ട്രൂനാറ്റ് പരിശോധന 2299, 22, 2321.
3 സി.ബി.നാറ്റ് പരിശോധന 72, 1, 73.
4 റാപ്പിഡ് ആന്റിജന്‍ പരിശോധന 42342, 934, 43276.
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 122580, 1895, 124475.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 918 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2813 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1796 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.60 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.61 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 39 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 84 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1745 കോളുകള്‍ നടത്തുകയും 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...