കോവിഡ് : നിരോധനാജ്ഞ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പോലീസ് കടുത്ത നടപടിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടുത്ത ആശങ്കയുണര്‍ത്തുംവിധം കോവിഡ് രോഗബാധ പടര്‍ന്നുപിടിക്കുന്നത് കണക്കിലെടുത്ത് പ്രഖ്യാപിക്കപ്പെട്ട നിരോധനാജ്ഞ ലംഘിക്കപ്പെടാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. അനുവദിക്കപ്പെട്ട സാഹചര്യങ്ങളില്‍ അല്ലാതെ ആളുകള്‍ ഒത്തുകൂടുന്നത് കര്‍ശനമായി തടയും. പോലീസ് പരിശോധന ഊര്‍ജിതമാക്കും. അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ സാധാരണഗതിയില്‍ അനുവദിക്കില്ല.

മരണാനന്തര ചടങ്ങുകള്‍ക്കും, വിവാഹങ്ങള്‍ക്കും അനുവദനീയമായ എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ഓഫീസുകളില്‍ പോകുന്നതിനും വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നതിനും തടസമില്ല. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. കടകളും വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിക്കാം. പക്ഷേ, കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉടമകള്‍ ഉറപ്പാക്കണമെന്നും, അല്ലാത്തപക്ഷം നിയമനടപടികള്‍ കൈക്കൊള്ളും. കോവിഡ് കേസുകളുടെ ദ്രുതവ്യാപനം തടയാനുള്ള നടപടികള്‍ മറ്റു വകുപ്പുകള്‍ക്കൊപ്പം ചേര്‍ന്നു ചെയ്യും. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ തുടരും. ഈ മേഖലയിലെ യാത്രകള്‍ തടയും, ആശുപത്രി പോലുള്ള അടിയന്തിര യാത്രകള്‍ മാത്രമേ അനുവദിക്കൂ. തൊഴിലിടങ്ങളിലും വ്യവസായശാലകളിലും കോവിഡ് നിബന്ധനകള്‍ പാലിക്കുന്നത് ഉറപ്പാക്കും. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം ഉറപ്പുവരുത്തും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നിയമനടപടി തുടരും. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തണം. സാനിറ്റൈസറോ ഹാന്‍ഡ്‌വാഷോ കടയുടമ ലഭ്യമാക്കണം. സാധനങ്ങള്‍ തൊട്ടുനോക്കുന്ന കടയാണെങ്കില്‍ ഗ്ലൗസ് ധരിച്ചുമാത്രമേ ഉള്ളില്‍ കടക്കാവൂ. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്ത കടയുടമകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. ജാഗ്രതയോടെയും കരുതലോടെയും ആളുകള്‍ പ്രവര്‍ത്തിക്കണമെന്നും, ലാഘവ മനസ്ഥിതി ഒഴിവാക്കുകയും വേണം. നിരോധനാജ്ഞ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ കര്‍ശന പരിശോധനയും, ശക്തമായ നിരീക്ഷണവും പട്രോളിങ്ങും നടത്താന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...