ഗവി ഏകദിന യാത്ര… കണ്ണെത്തുന്നിടത്തെല്ലാം പച്ചപ്പ്.. ഇരുവശവും നിറഞ്ഞു നിൽക്കുന്ന മരങ്ങൾക്കു നടുവിലെ ടാറിട്ട വഴിയിലൂടെ യാത്ര.. പെട്ടന്നു വന്ന് കുറച്ചുനേരം കൂട്ടുകൂടി നിന്ന് കോടമഞ്ഞിന് വഴിമാറുന്ന കാറ്റ്. മുന്നോട്ടു പോകുംതോറും മാറിവരുന്ന കാലാവസ്ഥ. മഴക്കാലമാണെങ്കിൽ പെയ്യാൻ കൊതിച്ചു നിൽക്കുന്ന മഴ മേഘങ്ങളും യാത്രയിൽ കൂട്ടുവരും. ഇങ്ങനെ ആരും കൊതിക്കുന്ന കുറേ കാഴ്ചകളിലേക്ക് സഞ്ചാരികളെ വിളിക്കുന്ന ഇടമാണ് പത്തനംതിട്ടയിലെ ഗവി. മഴയുണ്ടോ ഇല്ലയോ എന്നത് ഗവിയുടെ ഭംഗി അല്പംപോലും കുറയ്ക്കുന്നില്ലെങ്കിലും ഭംഗി ഇത്തരി കൂടുന്നത് മഴക്കാലത്ത് തന്നെയാണ്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഗവി പാക്കേജുകൾ കൊണ്ടുവന്നതോടെയാണ് ഗവിയിലേക്ക് സഞ്ചാരികൾ ഇത്രയധികം വന്നുതുടങ്ങിയത്. എല്ലാ ജില്ലകളിൽ നിന്നുമുള്ള പാക്കേജ് ഇന്നും വൻ വിജയമായി തുടരുകയാണ്.
ഇവിടേക്ക് സന്ദർശകരായി എത്തിച്ചേരാവുന്ന ആളുകളുടെ എണ്ണത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്നു തരത്തിലാണ് നിങ്ങൾക്ക് ഗവി സന്ദർശിക്കുവാൻ സാധിക്കുക. ഒന്ന് പത്തനംതിട്ട-ഗവി-കുമളി റൂട്ടിലും തിരിച്ചും സർവീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഗവി ഓർഡിനറി ബസ് സർവീസ്, അല്ലെങ്കിൽ കെഎസ്ആർടിസിയുടെ ഗവി പാക്കേജ് ടൂർ, അതുമല്ലെങ്കിൽ നിങ്ങളുടെ സ്വന്തം വാഹനത്തിൽ. സ്വന്തം വാഹനത്തിൽ ഗവിയിലേക്കുള്ള യാത്രയെങ്കിൽ ഓർത്തിരിക്കേണ്ട കാര്യം ഒരു ദിവസം 60 വാഹനങ്ങൾക്കു മാത്രമാണ് ഗവിയിലൂടെ കടന്നു പോകാൻ അനുമതിയുള്ളത്. അതുകൊണ്ടുതന്നെ മുൻകൂട്ടി അനുമതിയില്ലാതെ ഇവിടേക്ക് വരിക എന്നത് സാധ്യമായേക്കില്ല.
ഒരു പകൽ ഗവിയിൽ
കുട്ടികൾക്കും കുടുംബക്കാർക്കും അല്ലെങ്കിൽ കൂട്ടുകാർക്കൊപ്പമോ ഗവിയിൽ ഒരു പകൽ മുഴുവന്‍ ചെലവഴിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ കെഎസ്ഡിസിയുടെ പാക്കേജ് ലഭ്യമാണ്. Day Trip At Gavi- ഡേ ട്രിപ്പ് അറ്റ് ഗവി എന്നു പേരിട്ടിരിക്കുന്ന പാക്കേജിൽ ഒരു ദിവസം 50 ടിക്കറ്റുകളാണ് ലഭ്യമായിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒരു ഗവി യാത്രയായിരിക്കുമിത്.
ഗവി ഏകദിന യാത്രാ പാക്കേജ്
രാവിലെ 8.00 മണിക്കും 8.30നും ഇടയിൽ ഗവിയിൽ എത്തിച്ചേര്‍ന്ന് ആരംഭിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ യാത്ര. പ്രഭാത ഭക്ഷണത്തിനു ശേഷം യാത്ര ആരംഭിക്കുന്നത് ഗവിയിലെ പ്ലാന്‍റേഷൻ തോട്ടങ്ങളിലൂടെയുള്ള യാത്രയിലൂടെയാണ്. ഗവിയുടെ പ്രകൃതി ഭംഗി പൂർണ്ണമായും ആസ്വദിക്കാൻ സാധിക്കുന്ന ഈ യാത്രയില് നിങ്ങളുടെ സഹായത്തിനായി പരിശീലനം ലഭിച്ച ഒരു ഗൈഡും ഒപ്പമുണ്ടായിരിക്കും. നടത്തത്തിനു ശേഷം തിരികെയെത്തി വിഭവസമൃദ്ധമായ ഒരു ഉച്ചയൂണും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിനു ശേഷം കുറച്ചു നേരം വിശ്രമിച്ച് അടുത്ത അങ്കത്തിനായി ഒരുങ്ങാം. ഗവിയിലെ തടാകത്തിലൂടെയുള്ള ബോട്ടിങ് ശാന്തവും അത് നല്കുന്ന കാഴ്ചകൾ നോക്കിയാൽ ത്രില്ലിങ്ങും ആണ്. ഏലത്തോട്ടങ്ങളുടെ സുഗന്ധം ആസ്വദിച്ച് തോട്ടത്തിലേക്ക് കടക്കുന്നതോടെ നിങ്ങൾ വേറൊരു ലോകത്തെത്തും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033