ഇതെന്ത് ഭാവിച്ചാണോ ആവോ! മോട്ടോ E13ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റ് എത്തി; വില 8999 രൂപ!

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിനായി മോട്ടോ E13 (Moto E13) ന്റെ പുതിയ വേരിയന്റ് പുറത്തിറക്കി മോട്ടറോള. ഇതുവരെ മോട്ടോ ഇ13 സ്മാർട്ട്ഫോണിന്റെ 64 ജിബി സ്റ്റോറേജ് മാത്രമാണ് ലഭ്യമായിരുന്നത്. എന്നാൽ ഇനി ഉപയോക്താക്കൾക്ക് 128 ജിബി സ്റ്റോറേജ് വേരിയന്റും ലഭ്യമാകും. ഇന്റേണൽ സ്റ്റോറേജ് വർധിപ്പിച്ച് പുതിയ വേരിയന്റ് പുറത്തിറക്കി എന്നതിനപ്പുറം 13-മെഗാപിക്സൽ പ്രൈമറി ക്യാമറ, യൂണിസോക് T606 ചിപ്സെറ്റ്, 5,000mAh ബാറ്ററി എന്നിവ ഉൾപ്പെടെ പുതിയ മോട്ടോ ഇ13 ലെ ഫീച്ചറുകളെല്ലാം പഴയതുതന്നെയാണ്. പുതിയ വേരിയന്റുകൂടി എത്തിയതോടെ മോട്ടോ ഇ13 ന്റെ വേരിയന്റുകളുടെ എണ്ണം മൂന്നായി.

മോട്ടോ ഇ13 സ്മാർട്ട്ഫോണിന്റെ 2 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡൽ 6,999 രൂപയ്ക്ക് ആണ് ലോഞ്ച് ചെയ്തത്. അ‌തിന്റെ തൊട്ടടുത്ത വേരിയന്റ് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായാണ് എത്തുന്നത്. ഈ മിഡ്- ടയർ ഓപ്ഷൻ 7,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. ഈ രണ്ട് വേരിയന്റുകൾക്കും പുറമേയാണ് 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്ന കോംബിനേഷനിൽ ഒരു പുതിയ ​ഉയർന്ന വേരിയന്റുകൂടി മോട്ടറോള അ‌വതരിപ്പിച്ചിരിക്കുന്നത്. അറോറ ഗ്രീൻ, കോസ്മിക് ബ്ലാക്ക്, ക്രീം വൈറ്റ് എന്നീ നിറങ്ങളിലാണ് മോട്ടോ ഇ13 ബജറ്റ് സ്മാർട്ട്ഫോൺ എത്തുന്നത്.

പതിനായിരം രൂപയിൽ താഴെ വില വിഭാഗത്തിൽ 8ജിബി റാം 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനോടു കൂടി എത്തുന്ന മോട്ടോ ഇ13 വേരിയന്റ് സ്വന്തമാക്കാൻ ഉപയോക്താക്കൾ 8999 രൂപ നൽകേണ്ടിവരും. ഫ്ലിപ്കാർട്ട്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ, മോട്ടറോള ചാനലുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാം. ഓഗസ്റ്റ് 16 മുതലാണ് മോട്ടോ ഇ13 ന്റെ പുതിയ വേരിയന്റിന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിക്കുക. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ വേണം എന്നുള്ളവർക്ക് ഈ മോട്ടോ ഇ13 തിരഞ്ഞെടുക്കാം. എന്നാൽ 5ജി ഫോൺ വേണം എന്ന് ആഗ്രഹിക്കുന്നവർ മറ്റ് ഫോണുകൾ അ‌ന്വേഷിക്കണം. കാരണം മോട്ടോ ഇ13 ആത്യന്തികമായി ഒരു 4ജി ഫോൺ ആണ്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം പതിനായിരം രൂപയിൽ താഴെ വിലയിൽ പോലും 5ജി ഫോൺ ഇറക്കുന്ന ഈ സമയത്ത്, മോട്ടറോള 128 ജിബി സ്റ്റോറേജുമായി ഈ 4ജി ഫോണിന്റെ പുതിയ വേരിയന്റ് പുറത്തിറക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലെനോവോയിലെ ചെറിയൊരു പിഴവ് ; ഡ്രോപ്പ്ബോക്സിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഡാറ്റ ചോർത്തി

0
ഇന്റർനെറ്റ് വഴി ഫയലുകൾ സൂക്ഷിക്കാനും പങ്കിടാനും സഹായിക്കുന്ന ഒരു ജനപ്രിയ ക്ലൗഡ്...

കൊച്ചിയിൽ യുവതിയുടെ മൃതദേഹം നഗ്നനായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: തിരുവനന്തപുരം സ്വദേശിയായ യുവതി അങ്കമാലി കറുകുറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ...

ശബരിമല സ്വർണക്കൊള്ള : സെപ്റ്റംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയിൽ

0
കൊച്ചി: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ഈ മാസം 25നകം...

തിരുവനന്തപുരം കരകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം. കരകുളത്താണ് സംഭവം. ഡിപിഎംഎസ്...