ഗാസ​ വെ​ടി​നി​ർ​ത്തൽ ; കെയ്റോയിൽ നടക്കുന്ന ചർച്ചയിൽ പ്രതിനിധി സംഘത്തെ അയക്കേണ്ടതില്ലെന്ന് ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

കെയ്റോ : ഗാസ​യി​ൽ വെ​ടി​നി​ർ​ത്ത​ലും ബന്ദികളെ മോചിപ്പിക്കുന്നതും അടക്കമുള്ള വിഷയങ്ങളിൽ കെയ്റോയിൽ നടക്കുന്ന ചർച്ചയിലേക്ക് പ്രതിനിധി സംഘത്തെ അയക്കേണ്ടതില്ലെന്ന് ഇസ്രയേൽ തീരുമാനം എടുത്തു. ചർച്ചയുടെ ഭാഗമായി കൈമാറിയ ആവശ്യങ്ങളിൽ ഹമാസ് നിലപാട് വ്യക്തമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. ബന്ദികളുടെ വിശദമായ പട്ടിക, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും കുറിച്ചുള്ള വിവരങ്ങൾ, ബന്ദികളെ കൈമാറുന്നതിന് പകരമായി ഇസ്രയേൽ ജയിലിൽ നിന്ന് വിട്ടയക്കേണ്ട പാലസ്തീനികളുടെ എണ്ണം എന്നീ കാര്യങ്ങളാണ് ഇസ്രായേൽ ഹമാസിനോട് ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, ഗാസയിൽ സ്ഥിരം വെടിനിർത്തൽ നടപ്പാക്കുക, ഗാസ മുനമ്പിൽ നിന്ന് ഇസ്രയേലി സൈനികരെ പിൻവലിക്കുക, വടക്കൻ ഗാസയിലേക്ക് പലായനം ചെയ്ത പാലസ്തീനികളെ തെക്കൻ ഗാസയിൽ തിരികെ എത്തിക്കുക എന്നിവയാണ് ചർച്ചയിൽ ഹമാസ് മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശങ്ങൾ. കെയ്റോ ചർച്ചയിലേക്ക് പ്രതിനിധികളെ അയച്ചില്ലെങ്കിലും ആറാഴ്ചത്തെ വെടിനിർത്തൽ ഇസ്രയേൽ ഭരണകൂടം അംഗീകരിച്ചതായാണ് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. എന്നാൽ, മന്ദഗതിയിലെ ചർച്ച റ​മ​ദാ​നിന് മുമ്പായി വെടിനിർത്തൽ നടപ്പാക്കാനുള്ള നീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർറ്റുകൾ പുറത്തുവരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...