Saturday, July 5, 2025 12:07 pm

ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായ സംഭവം : എസ്ഡിപിഐ പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറായതിനെ തുടർന്ന് രോഗികളെ തുണിയിൽ കെട്ടി മറ്റ് നിലകളിലേക്കും ഓപറേഷന്‍ തിയ്യേറ്ററിലേക്കും കൊണ്ടുപോകുന്ന സാഹചര്യത്തില്‍ പ്രതിഷേധവുമായി എസ്ഡിപിഐ നേതാക്കള്‍ രംഗത്ത്. ലിഫ്റ്റ് തകരാറിലായി ആഴ്ചകൾ ആയിട്ടും നിരവധി രോഗികള്‍ ബുദ്ധിമുട്ടിലായിട്ടും പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ആശുപത്രിയുടെ ദൈനദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിട്ടും മന്ത്രി അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് എസ്ഡിപിഐ ആറന്‍മുള മണ്ഡലം ജോയിന്‍റ് സെക്രട്ടി സി പി നസീര്‍ പറഞ്ഞു. സാധാരണക്കാരായ രോഗികളെ ദുരിതത്തിലാക്കി തകരാറിലായ ലിഫ്റ്റ് ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ പ്രക്ഷോഭ സമരവുമായി പാര്‍ട്ടി മുന്നോട്ട് പോവുമെന്നും എസ്ഡിപിഐ പത്തനംതിട്ട മുന്‍സിപ്പല്‍ പ്രസിഡന്‍റ് നിയാസ് കൊന്നമൂട് പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്‍റ് റമീസ് റഹിം അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ആറന്‍മുള മണ്ഡലം നേതാക്കളായ മുഹമ്മദ് പി സലീം, അന്‍സാരി കൊന്നമൂട്, നാസറുദ്ധീന്‍ പി എ, ഷാജി കെ എച്ച്, ഷാഹുല്‍ ഷെമീര്‍, സലാഹുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ

0
കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ...

പ്രതിഷേധിച്ചവരെ അപായപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത് : ചാണ്ടി ഉമ്മൻ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ...

കൊടുമൺ എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു

0
കൊടുമൺ : എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു. അടൂർ...

വീണാ ജോർജിനെ പിന്തുണച്ച് കെ.യു ജെനീഷ് കുമാർ എംഎൽഎ

0
കോന്നി : വീണാ ജോർജിനെ പിന്തുണച്ച് കെ.യു ജെനീഷ് കുമാർ എംഎൽഎയുടെ...